ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ റൂബി ജൂബിലി ഉദ്‌ഘാടനം ചെയ്തു .
കാഞ്ഞിരപ്പള്ളി : ബൗദ്ധികമായ ആധിപത്യമാണ് യഥാര്‍ത്ഥത്തിലുള്ള ആധിപത്യമെന്ന് ആന്റോ ആന്റണി എം.പി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിന്റെ 39-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ഉദ്‌ഘാടനവും നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെമ്പാടും വിജ്ഞാനത്തിന്റെ വിസ്‌ഫോടനം നടക്കുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പുതുതലമുറയാണ്. അതുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് പുതുതലമുറയ്‌ക്ക് മികച്ച വിദ്യാഭ്യാസം പകര്‍ന്നു നല്‍കി, അതിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്, അവര്‍ നേടുന്ന ബൗദ്ധികമായ അറിവിലൂടെ ലോകത്തിന്റെ ആധിപത്യത്തിലേക്ക് നടന്നടുക്കുക എന്നതാണ്. അതുകൊണ്ട് ബൗദ്ധികമായ ആധിപത്യം നേടിയെടുക്കുക എന്ന ബോധ്യം നമുക്കുണ്ടാകണം. അറിവിന്റെ ആഴങ്ങളെ തിരിച്ചറിയാന്‍, അതിലേയ്‌ക്ക് എത്തിച്ചേരാനുള്ള വഴി കാണിച്ചുകൊടുക്കാന്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്ക് സാധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനേജര്‍ ഫാ. ഡോ. ജോണ്‍ പനച്ചിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ആശംസയര്‍പ്പിച്ചു. സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷിജു കണ്ടപ്ലാക്കല്‍, പി.റ്റി.എ. പ്രസിഡന്റ് ജോസ് ആന്റണി, പാറത്തോട് എസ്.സി.ബി പ്രസിഡന്റ് ജോര്‍ജ്ജുകുട്ടി ആഗസ്‌തി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എം.നീതു ലക്ഷ്‌മി ഐ.എഫ്.എസ്, റോബിന്‍ റ്റോമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ K-DISC, സ്റ്റാഫ് സെക്രട്ടറി നൈസി ജേക്കബ്, സ്‌കൂള്‍ ക്യാപ്‌റ്റന്‍ ഇവാന റോസ് ചെറിയാന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഗണേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രീപ്രൈമറി അധ്യാപിക ആഞ്ചലിന്‍ അല്‍മേഡയെയും 25 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ അധ്യാപക – അനധ്യാപകരെയും സമ്മേളനത്തില്‍ ആദരിച്ചു. പാഠ്യപാഠേ്യതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്‌തു. മൂന്നു ദിവസങ്ങളിലായി നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളോടെ അവസാനിച്ചു.