ജനിച്ചിട്ട് ആറ് മാസം പ്രായമുള്ള അളകനന്ദ, ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി, അച്ഛനൊപ്പം ശബരിമല ദർശനം നടത്തി
എരുമേലി : ഇത്തവണത്തെ ശബരിമല തീർത്ഥാടനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മാളികപ്പുറമായി എരുമേലി സ്വദേശിനിയായ പിഞ്ചുകുഞ്ഞ്. ആറ് മാസം പ്രായമുള്ള അളകനന്ദ ദേവീരാജ് ആണ് അച്ഛന്റെ ഒക്കത്തിരുന്ന് ശബരിമല ദർശനം നടത്തിയത്. ജനിച്ച് അഞ്ചുമാസം പ്രായമായപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു അളകനന്ദയ്ക്ക് ചോറൂണ്. തുടർന്നാണ് ആറാം മാസത്തിൽ മാലയണിഞ്ഞ് കഴിഞ്ഞ ദിവസം ശബരിമല ദർശനം നടത്തിയത്.
എരുമേലി സ്വദേശി ഉണ്ണിരാജന്റെയും ദിവ്യയുടെയും മകളാണ് അളകനന്ദ ദേവീരാജ്. ജനിച്ച് 40 ദിവസം ആയപ്പോൾ അളകനന്ദയ്ക്ക് ആധാർ കാർഡ് നേടാൻ കഴിഞ്ഞെന്നും ഇതേതുടർന്ന് പ്രധാനമന്ത്രി സുകന്യ സമൃധി യോജന അക്കൗണ്ട് ലഭിച്ചെന്നും പിതാവും എൻസിപി (എസ്) പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് കൂടിയായ ഉണ്ണിരാജ് പറഞ്ഞു.