ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം
പൊൻകുന്നം : ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം. ശനിയാഴ്ച വൈകിട്ട് പളളിവേട്ട ഉത്സവം നടന്നു. മഹാദേവ വേലകളി സംഘം ചിറക്കടവ് തിരുമുമ്പിൽ വേലകളിയും കാഴ്ചശ്രീബലിയും നടത്തി . തുടർന്ന് തിരുവനന്തപുരം കലാക്ഷേത്രയുടെ ബാലെ – ശ്രീകൃഷ്ണ ഭാരതം . രാത്രി 12 ന് ശേഷം പള്ളിനായാട്ട് , പള്ളിവേട്ട എഴുന്നള്ളത്ത് എന്നിവ നടക്കും .
ഞായറാഴ്ച രാവിലെ 7 30 ന് നാരായണീയ പാരായണം – ധർമ്മശാസ്താ നാരായണ സമിതി. 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ 10 മുതൽ ഭക്തിഗാനസുധ – വാരിയേഴ്സ് വോയ്സ് പാലാ. വൈകിട്ട് 5 ന് ആറാട്ട് ബലി, കൊടിയിറക്ക്, ആറാട്ടിനു പുറപ്പെടൽ. തുടർന്ന് വെള്ളാങ്കാവ് തീർത്ഥകടവിൽ തിരുവാറാട്ട്.
രാത്രി 7 ന് ആറാട്ട് എതിരേല്പ് , മയൂര നൃത്തം – സതീഷ് ചന്ദ്രൻ ആർപ്പൂക്കര, പഞ്ചവാദ്യം ബാലാജി ഗുരുകുലം രാമപുരം, 7.30ന് കിഴക്കേ പന്തലിൽ ആറാട്ട് എഴുന്നള്ളത്ത്.
ഗജരത്നം കാഞ്ഞിരക്കാട്ട് ശേഖരൻ ഭഗവാന്റെ പൊൻതിടമ്പേറ്റും. മുണ്ടയ്ക്കൽ ശിവനന്ദൻ, കാളകുത്തൻ കണ്ണൻ, ചിറക്കാട്ട് നീലകണ്ഠൻ, കുളമാക്കൽ ഗണേശൻ എന്നീ ഗജവീരന്മാർ അകമ്പടി സേവിക്കും.
ആറന്മുള ജി. ശ്രീകുമാർ, തിരുമല രംഗനാഥ് എന്നിവരുടെ സ്പെഷ്യൽ നാദസ്വരവും, രാമപുരം ബാലാജി ഗുരുകുലത്തിലെ കലാകാരൻമാർ നയിക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യവും, തൃപ്പൂണിത്തുറ ആർ.എൽ.വി. മഹേഷ് കുമാറിന്റെ പ്രമാണിത്വത്തിലുള്ള പാണ്ടിമേളവും ആറാട്ട് എഴുന്നള്ളത്തിന് കൊഴുപ്പേകും. തുടർന്ന് ദീപക്കാഴ്ച, ദീപാരാധന.
20 ന് മരുതുകാവിൽ ഉപക്ഷേത്രത്തിൽ ഉത്സവം. രാവിലെ പുഷ്പാഭിഷേകം, രാത്രി 9 ന് കുംഭകുട നൃത്തം – കേരള വണിക വൈശ്യ സംഘം 78 ഇളംങ്ങുളം , തിരുവരങ്ങിൽ വൈകിട്ട് 6 ന് തിരുവാതിര, 7ന് ഭരതനാട്യം, 7.30ന് രാഗാമൃതം – തലവടി കൃഷ്ണൻകുട്ടി മാസ്റ്ററും ശിഷ്യരും.