മതവിദ്വേഷ വിവാദ പരാമർശം: പി.സി.ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ 25-ലേക്ക് മാറ്റി

കാഞ്ഞിരപ്പള്ളി : ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജിപി നേതാവും, മുൻ പൂഞ്ഞാർ എംഎൽഎയുമായ പി.സി.ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി 25-ലേക്ക് മാറ്റി. ശനിയാഴ്ച വിഷയം പരിഗണിച്ച കോടതി ജോർജിന്റെ അപേക്ഷ പരിഗണിച്ച് കേസ് മാറ്റിവെക്കുകയായിരുന്നു.

വിവാദ ചാനൽ ചർച്ചയുടെ പൂർണരൂപം എഴുതിനൽകണമെ ന്നും വീഡിയോ ഹാജരാക്കണമെന്നും കോടതി പോലീസിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു.

കോട്ടയം ജില്ലാ സെഷൻസ് കോടതി യാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മതവിദ്വേഷപരാമർശം നടത്തിയെന്നുകാട്ടി യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്.

error: Content is protected !!