യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻ ആയി വൈഗ രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു
എരുമേലി : പാർലമെന്ററി കാര്യ വകുപ്പ് നടത്തിയ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻ ആയി തെരഞ്ഞെടുക്കപ്പെട്ട ചേനപ്പാടി സ്വദേശിനി വൈഗ രാജേഷിന് മന്ത്രി എം ബി രാജേഷ് ബഹുമതി പുരസ്‌കാരം നൽകി അനുമോദിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് സ്കൂളിലെ വിദ്യാർത്ഥിനിയായ വൈഗ ചേനപ്പാടി പുറത്തയിൽ രാജേഷ് – അമ്പിളി ദമ്പതികളുടെ മകളാണ്. വൈഗയെ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അഭിനന്ദിച്ചു.