ഭിന്നശേഷി കുട്ടികളുടെ കലോത്സവം ശലഭോത്സവം 2025 – ജനുവരി 25-ന്
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ “ശലഭോത്സവം 2025” ഭിന്നശേഷി കുട്ടികളുടെ കലോത്സവം ജനുവരി 25-ന് രാവിലെ 08 മണി മുതല്‍ 05 മണി വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
പരമ്പരാഗതമായ സങ്കല്‍പ്പങ്ങളില്‍ നിന്നും വിഭിന്നമായ ശേഷി ഉള്ളവരാണ് ഭിന്നശേഷിക്കാര്‍. സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവര്‍, അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ സാമൂഹ്യ ഉത്തരവാദിത്വമാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരെയാകെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ട് ഭിന്നശേഷികുട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
ശലഭോത്സവം ജനുവരി 25-ന് ഉദ്‌ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നു. സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് നിര്‍വ്വഹിക്കുന്നു. പ്രസ്തുത പരിപാടിയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിക്കുന്നതും സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷക്കീല നസീര്‍, ജയശ്രീ ഗോപിദാസ്, റ്റി.ജെ. മോഹനന്‍ എന്നിവര്‍ സംസാരിക്കുന്നതും സെന്‍റ് ഡൊമിനിക്സ് കോളേജ് ബര്‍സാര്‍ ഫാദര്‍. മനോജ് പാലക്കുടി അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷെസ്സി ഷാജന്‍, അഡ്വ. ശുഭേഷ് സുധാകരന്‍ , കുമാരി. പി.ആര്‍. അനുപമ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റ്റി.എസ്. കൃഷ്ണകുമാര്‍, അഡ്വ. സാജന്‍കുന്നത്ത്, ജോഷി മംഗംലം, കെ.എസ് എമേഴ്സണ്‍, പി.കെ. പ്രദീപ്, രത്നമ്മ രവീന്ദ്രന്‍, മാഗി ജോസഫ്, ജൂബി അഷറഫ്, ഡാനി ജോസ്, അനു ഷിജു, പഞ്ചായത്ത് അംഗമായ ഷാലിമ്മ ജെയിംസ്, സി.ഡി.പി.ഒ.മാരായ ഗീത പി.കെ., മിനി ജോസഫ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസര്‍ ഫൈസല്‍. എസ്, ബി.ആര്‍.സി. മെമ്പര്‍ അജാസ് വി.എം. തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും എന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷക്കീല നസീര്‍, റ്റി.ജെ. മോഹനന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.