മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ 6 കോടി രൂപ അനുവദിച്ചു – ഡോ.എൻ .ജയരാജ് എൽഎൽഎ

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നവംബറില്‍ സര്‍ക്കാരിന് പട്ടിക സമര്‍പ്പിച്ചിരുന്നു.

കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ അഞ്ചാംമൈല്‍ – മണങ്ങല്ലൂര്‍ റോഡ് – 25 ലക്ഷം, ബ്ലോക്ക് ഓഫിസ് നെടുങ്ങാട്ട് – വിഴിക്കിത്തോട് റോഡ് – 30 ലക്ഷം, തമ്പലക്കാട് – വെളിയന്നൂർ കര റോഡ് – 15 ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ മറ്റത്തില്പടി – പത്തൊമ്പതാംമൈല്‍ റോഡ് – 30 ലക്ഷം, കുന്നേല്‍ ഗവ.എല്‍ പി സ്‌കൂള്‍ റോഡ് – 15 ലക്ഷം, മുട്ടത്തേടത്ത് പടി കൂടല്ലൂര്‍ പടി റോഡ് – 15 ലക്ഷം, കങ്ങഴ-നെടുങ്കുന്നം പഞ്ചായത്തുകളിലൂടെ പോകുന്ന കാളച്ചന്ത പരുത്തിമൂട് റോഡ് – 45 ലക്ഷം, കറുകച്ചാല്‍ പഞ്ചായത്തിലെ ചെറുമാക്കല്‍പടി കൊച്ചുകണ്ടം അഞ്ചാനി റോഡ് – 15 ലക്ഷം, കൂത്രപ്പള്ളി പാലമറ്റം – 30 ലക്ഷം, നെടുങ്കുന്നം പഞ്ചായത്തിലെ നെടുമണ്ണി കടുന്താനം റോഡ് – 28 ലക്ഷം, അണിയറ പനക്കവയല്‍ റോഡ് (കലുങ്ക് സഹിതം) – 16 ലക്ഷം, മഠത്തുംപടി മുതിരമല റോഡ് – 30 ലക്ഷം, പള്ളിക്കത്തോട് പഞ്ചായത്തിലെ കാക്കത്തോട് പാലം കൊച്ചുപറമ്പില്‍ റോഡ് – 20 ലക്ഷം, പുത്തന്പുകര കവല പെരുമ്പാറ റോഡ് – 15 ലക്ഷം, അടുകാട്ടില്‍ ഒന്നാംമൈല്‍ റോഡ് – 25 ലക്ഷം, മണിമല പഞ്ചായത്തിലെ പള്ളിപ്പടി ചുഴികുന്നേല്‍ പടി നെല്ലിത്താനം റോഡ് – 30 ലക്ഷം, കറിക്കാട്ടൂര്‍ കരിമ്പന്മാ്ക്കല്‍ പുലിക്കല്ല് റോഡ് – 30, വാഴൂര്‍ പഞ്ചായത്തിലെ നെടുമാവ് അങ്ങാടിയില്‍ പടി റോഡ് (കലുങ്ക്, സംരക്ഷണഭിത്തി ഉള്‌പ്പെ ടെ) – 25 ലക്ഷം, റ്റി പി പുരം ശാസ്താംകാവ് റോഡ് – 31 ലക്ഷം, പത്തൊമ്പതാം മൈല്‍ കടപ്പൂര് – 20 ലക്ഷം, പനമ്പുന്ന പുത്തന്ക വല വലിയതറ റോഡ് – 20 ലക്ഷം, നെടുമാവ് കോളനി റോഡ് – 25 ലക്ഷം, വെള്ളാവൂര്‍ പഞ്ചായത്തിലെ മണിമല കുളത്തുങ്കല്‍ വെള്ളചിറവയല്‍ റോഡ് – 40 ലക്ഷം, താഴത്തുവടകര മുതുകുറ്റി റോഡ് – 25 ലക്ഷം എന്നിങ്ങനെ 24 റോഡുകള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.

മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി 2025 ഏപ്രില്‍ മെയ് മാസത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ചീഫ് വിപ്പ് അറിയിച്ചു.

error: Content is protected !!