“ദൃശ്യം 2K25′ – ചിറക്കടവിന്റെ സാംസ്കാരിക ഉത്സവത്തിന് തുടക്കമായി.
പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തും സംസ്കൃതിയും സംസ്ഥാന സാംസ്കാരിക വകുപ്പും ചേർന്ന് നടത്തുന്ന “ദൃശ്യം 2K25′ സാംസ്കാരികോത്സവത്തിനു പൊൻകുന്നത്ത് തുടക്കമായി. ഇതിന്റെ ഭാഗമായി, പഞ്ചായത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫ്ലഡ്ലിറ്റ് സ്റ്റേഡിയം ഗവ.ചീഫ് വിപ്പ് എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ചു നടന്ന വോളിബോൾ ടൂർണമെന്റ് ദ്രോണാചാര്യ അവാർഡ് ജേതാവ് കെ. പി. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സതി സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ അഡ്വ.സുമേഷ് ആൻഡ്രുസ്, ആൻറണി മാർട്ടിൻ,
മാർക്കറ്റിംഗ് ഫെഡറേഷൻ അംഗം എ.എം മാത്യു ആനിത്തോട്ടം, പഞ്ചായത്ത് അംഗങ്ങളായ എം.ജി.വിനോദ്,കെ.ജി.രാജേഷ്,അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, ലീനാ കൃഷ്ണകുമാർ,തുടങ്ങിയവർ പങ്കെടുത്തു.
ദൃശ്യം 2K25 ന്റെ ഭാഗമായി തുടർ ദിവസങ്ങളിൽ വിവിധ കലപരിപാടികൾ നടക്കും. ചിത്രരചനാ മത്സരം, ഭരണഘടനാ ആസ്‌പദമാക്കിയുള്ള മെഗാ പരീക്ഷ, ഫോട്ടോഗ്രഫി മത്സരം, മെഗാ ക്വിസ്, എം.ടി.വാസുദേവൻ നായർ അനുസ്‌മരണം, സാംസ്‌കാരിക റാലി, ഫാഷൻ ഷോ, ഗാനമേളകൾ, സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ പ്രഖ്യാപനം, നാഷണൽ ഫോക് ലോർ അക്കാദമിയുടെ വിവിധ കലാപരിപാടികൾ , തൊഴിലാളി സംഗമം, ഗ്രോത്രഗാഥ, പ്രസീദ ചാലക്കുടി അവതരിപ്പിക്കുന്ന ഗാനമേള, കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടക്കും.
മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റ്യൻ, കടന്നംപളളി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.28,29,30 തീയതികളിൽ മഹാത്മഗാന്ധി സർവ്വകലാശാല സ്ക്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ നേതൃത്വത്തിലുളള മെഡിക്കൽ എക്സിബിഷൻ പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിൽ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.