KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉൾപ്പെടുത്തി 7ലക്ഷം രൂപ ചെലവഴിച്ച് 6-ാം വാര്‍ഡില്‍ പൂര്‍ത്തിയാക്കിയ ഹൈറേഞ്ച് പള്ളിപ്പടി റോഡ് ഉദ്ഘാടനം പ്രസിഡന്റ് .കെ.കെ ശശികുമാർ നിർവ്വഹിച്ചു.

എൻ.എച്ച് 183 ൽ നിന്നും തുടങ്ങുന്ന ഈ റോഡ് പ്രദേശവാസികളുടെ ഏറെക്കാലത്തെ ശ്രമമാണ് ഈ റോഡ് പൂർത്തിയായതോടുകൂടി യാഥാർത്ഥ്യമായത്. വാർഡ് മെമ്പർ അന്നമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കുമാരി.പി.ആർ. അനുപമ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ.സാജൻ കുന്നത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ഡയസ് കോക്കാട്ട്, വിനോദ് പൂതക്കുഴി, ഫൈസല്‍ തോട്ടുങ്കല്‍, റെജി സൂര്യ എന്നിവര്‍ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

error: Content is protected !!