KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആയുർവേദ മെഡിക്കൽ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം നടത്തി

കൂരാലി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കാഞ്ഞിരപ്പള്ളി ഏരിയസമ്മേളനം മുൻ സംസ്ഥാനപ്രസിഡന്റ് ഡോ.രാജു തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് ഡോ.ഷെറോ ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് ഡോ.സിബി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

ഡോ.സുദീപ് അഗസ്റ്റിൻ, ഡോ.സൂര്യകാന്തി ജെയിംസ്, ഡോ.ദീപ സി.നായർ, ഡോ.ആൻവി ലൂയിസ് എന്നിവർ പ്രസംഗിച്ചു. ഡോ.ഗ്രാൻസി സുദീപ്, ഡോ.ആൻവി ലൂയിസ് എന്നിവർ ക്ലാസ് നയിച്ചു. ഭാരവാഹികളായി ഡോ.സൂര്യകാന്തി ജെയിംസ്(പ്രസി.),
ഡോ.ആൻവി ലൂയിസ്(സെക്ര.), ഡോ.ഗ്രാൻസി ജേക്കബ്(വനിത കമ്മിറ്റി.ചെയ.), ഡോ.അശ്വതി വിശ്വനാഥ്(കൺ.) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!