അഭിനന്ദനങ്ങൾ .. യു.എസിൽ നടക്കുന്ന ലോക പോലീസ് മീറ്റിലേക്ക് പൊൻകുന്നം സ്വദേശികളായ ദമ്പതിമാർ

പൊൻകുന്നം : ദേശീയപോലീസ് മീറ്റിൽ വിജയികളായി പൊൻകുന്നം സ്വദേശികളായ ദമ്പതിമാർ യു.എസിൽ നടക്കുന്നലോക പോലീസ് മീറ്റിലേക്ക് യോഗ്യത നേടി. പൊൻകുന്നം ചിറക്കടവ് മംഗലത്ത് ശശീന്ദ്രന്റെയും ഉഷയുടെയും മകൻ വിനീത് ശശീന്ദ്രനും ഭാര്യ ആതിര വിനീതുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും ഗ്വാളിയോറിൽ ബി.എസ്.എഫിൽ ഹെഡ്‌കോൺസ്റ്റബിൾമാരാണ്.

വിനീത് നാനൂറ് മീറ്റർ റിലേയിലും ആതിര ഹൈജമ്പിലുമാണ് മെഡൽ നേടിയത്. ഡൽഹി ജവഹർലാൽ നെഹൃ സ്റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ പോലീസ് മീറ്റിലായിരുന്നു ഇരുവരുടെയും യോഗ്യതാപ്രകടനം.

error: Content is protected !!