വിവാഹ സംഘത്തെ പോലീസ് അകാരണമായി മർദിച്ചതിൽ പ്രതിഷേധം: കോൺഗ്രസ് നേതാക്കൾ ഭവനം സന്ദർശിച്ചു.

ഏയ്ഞ്ചൽവാലി :പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പോലീസ് തല്ലി ചതിച്ച വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയും പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു.

ഏയ്ഞ്ചൽവാലി മൂലക്കയം ചെളിക്കുഴി മോഹനകുമാർ സുധാമണി ദമ്പതികളുടെ മകൾ സുജിതയുടെ വിവാഹത്തിനായി പോയ സംഘം പത്തനംതിട്ടയിൽ തിരികെ എത്തിയപ്പോഴാണ് പോലീസ് അതിക്രൂരമായി മർദ്ദിച്ചത്.

പരിക്കേറ്റ സജിത്തിനെയും ഒപ്പം വാഹനത്തിൽ യാത്ര ചെയ്തവരെയും ഭവനങ്ങളിൽ എത്തി സന്ദർശിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, വാർഡ് മെമ്പർ മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേൽ, കോൺഗ്രസ് നേതാവായ സുനിൽ വെൺമാന്തറ, സനീഷ് സെബാസ്റ്റ്യൻ എന്നിവർ വിശദമായ വിവരങ്ങൾ ചോദിച്ചറിയുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

വിവാഹ സംഘത്തെ പോലീസ് മർദ്ദിച്ചത് നിന്ദ്യവും ക്രൂരവും ആയിപ്പോയെന്നും പോലീസിന്റെ ക്രിമിനൽവൽക്കരണം തടയണമെന്നും,
സർവ്വീസിൽ നിന്ന് ഇത്തരക്കാരെ പിരിച്ചുവിട്ട് മാതൃകാപരമായി ശിക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

error: Content is protected !!