കുരിശിന്റെ ആത്മീയതയെ സ്നേഹിക്കുന്നവരാകണം ക്രൈസ്തവർ : മാർ തോമസ് തറയിൽ
എരുമേലി : കുരിശിന്റെ ആത്മീയതയെ സ്നേഹിക്കുന്നവരാകണം ക്രൈസ്റ്റതവരെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ/ തോമസ് തറയിൽ. ഉമ്മിക്കുപ്പ ലൂർദ് മാതാ ഇടവക തിരുനാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സഹനത്തിലൂടെയുള്ള മഹത്വമാണ് സുവിശേഷത്തിന്റെ കാതൽ.ആയതിനാൽ ക്രൈസ്റ്റതവർ വിലമതിക്കപ്പെടേണ്ടത് കഴിവുകൾ പരിഗണിച്ചോ, സാമ്പത്തിക ഭദ്രത നോക്കിയോ അല്ല മറിച്ച് സ്നേഹത്തിന്റെയും സേവനത്തിന്റെയും പേരിൽ ആയിരിക്കണം. ഉമ്മിക്കുപ്പ പ്രദേശത്ത് കാർഷിക സംസ്കാരം രൂപപ്പെടുത്തിയ മുതിർന്ന തലമുറയെ അനുസ്മരിക്കേണ്ട അവസരം കൂടിയാണ് ഇടവക തിരുനാളെന്നും അദ്ദേഹം ഓർമിപ്പിച്ചു.