കിക്ക് ബോക്സിങ് ചാമ്പ്യൻ നിദ ഫാത്തിമയെ ആദരിച്ചു

കാഞ്ഞിരപ്പള്ളി :വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ്ണ മെഡൽ നേടിയ നിദ ഫാത്തിമയെ യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ ഷെമീർ , ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി. ജീരാജ്, വൈസ് പ്രസിഡന്റുമാരായ ഒ.എം.ഷാജി, നായിഫ് ഫൈസി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് . ഷിനാസ് ഫസലി കോട്ടവാതുക്കൽ, നദീർ കല്ലുങ്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ നിയാസ് – നസിയ ദമ്പതികളുടെ മകളാണ് നിദ . കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നിദ ഫാത്തിമ രാജ്യാന്തര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2024ൽ കോഴിക്കോട് നടന്ന 46 കിലോ ഗ്രാമിൽ താഴെയുള്ള ഓർഡർ കെഡറ്റ്സ് ലൈറ്റ് കോൺടാക്ട് വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ ചാംപ്യൻഷിപ്പിലും നിദ സ്വർണ മെഡൽ നേടിയിരുന്നു

error: Content is protected !!