CSR ഫണ്ടിൽ തിരിമറി നടത്തി പകുതി വിലയ്ക്ക് ഇരുചക്ര വാഹനം ; കൂട്ടത്തോടെ പരാതികളെത്തുന്നു: 75 പേർ പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി
കാഞ്ഞിരപ്പള്ളി : CSR ഫണ്ടിൽ തിരിമറി നടത്തി സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്‌ത് തൊടുപുഴ കോളപ്ര ചുരകുളങ്ങര വീട്ടിൽ അനന്തു കൃഷ്‌ണൻ (26) 800 കോടിയിൽ പരം രൂപ തട്ടിച്ചുവെന്ന കേസിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും പരാതിപ്രളയം . തട്ടിപ്പിനിരയായ എലിക്കുളം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, പള്ളിക്കത്തോട് പഞ്ചായത്ത് നിവാസികളായ 75 പേർ ഒന്നിച്ചു പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാഞ്ഞിരപ്പള്ളി ഡിവൈഎ സ്പിയെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർദേശമനുസരിച്ചാണ് എസ്.എച്ച്.ഒയ്ക്ക് പരാതി നൽകിയത്. കഴിഞ്ഞ ദിവസം പരാതിക്കാർ യോഗം ചേർന്നാണ് ഒരുമിച്ചു പരാതി നൽകാൻ തീരുമാനിച്ചത്.
പൊതുജനങ്ങളെ സ്‌കൂട്ടർ, ഹോം അപ്ലയൻസ്, വാട്ടർ ടാങ്ക്, വളങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷിൻ എന്നിവ 50% ഇളവിൽ നൽകുമെന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയും മറ്റ് സിഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കമ്പനികളുടെ അക്കൗണ്ടുകളും ഇതിനായി പ്രതി സ്വന്തം പേരിലെടുത്ത് ഉപയോഗിച്ച് വന്നിരുന്നു. തട്ടിപ്പ് ആണെന്നറിയാതെ, സമൂഹത്തിൽ മാന്യ സ്ഥാനങ്ങൾ അലങ്കരിക്കുന്ന നിരവധിപേർ ആ പ്രൊജക്ടിന്റെ പ്രൊമോട്ടർമാരായി നിരവധിപേരെക്കൊണ്ട് പണം നിക്ഷേപിപ്പിച്ചിരുന്നു . അവർ ഇപ്പോൾ കുടുക്കിലായിരിക്കുകയാണ് .
കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒട്ടു മിക്ക സ്റ്റേഷനുകളിലും ദിവസവും നിരവധി പരാതികളാണ് എത്തുന്നത്. ഇതിൽ ചിലതൊക്കെ പണം നൽകി ഒതുക്കിത്തീർക്കുന്നുമുണ്ട്.
കേസിലെ മുഖ്യപ്രതിയായ അനന്ദു കൃഷ്‌ണനെ കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. ശനിയാഴ്ച ഉച്ചയോടെയാടെയാണ് മൂവാറ്റുപുഴ പൊലീസ് തെളിവെടുപ്പിന് എത്തിയത്. എംഇഎസ് ജംക്ഷനു സമീപമുള്ള ഓഫിസ്, മറ്റക്കാട് ഈ അടുത്തകാലത്ത് വാങ്ങിയ സ്‌ഥലം എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
അനന്തു കൃഷ്ണന് ഈരാറ്റുപേട്ട പ്രദേശവുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ സ്ഥലം വാങ്ങിയത്. 25 വർഷം മുൻപ് പിതാവ് ചൂരക്കുളങ്ങര രാധാകൃഷ്ണൻ വിറ്റ സ്ഥലമാണ് അനന്തുകൃഷ്ണൻ വാങ്ങിയതെന്നു നാട്ടുകാർ പറയുന്നു. ഇവിടെനിന്നാണു തൊടുപുഴ കോളപയിലേക്കു കുടുംബം താമസം മാറ്റിയത്.
മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ കൺസൾട്ടൻസിയിലേക്ക് ടൂ വിലർ നൽകാമെന്ന് പറഞ്ഞ് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 9 കോടിയോളമാണ് ഇത്തരത്തിൽ മൂവാറ്റുപുഴയിൽ നിന്ന് മാത്രം തട്ടിയത്. പോലിസ് പരിശോധനയിൽ 450 കോടിയുയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു .
തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകളാണ്. പാതി വിലയ്ക്ക് വാഹനം ലഭിക്കുമെന്നറിഞ്ഞ് കടം വാങ്ങിയും സ്വർണം പണയപ്പെടുത്തിയുമാണ് ഇവരിൽ പലരും പണമടച്ചത്. പിന്നിട് വാഹനം കിട്ടാതായതോടെ പരാതിയുമായി എത്തുകയായിരുന്നു. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തത് നടത്തിയ അന്വേഷണത്തിൽ പല കമ്പനികൾക്കും ഇക്കാര്യത്തെ പറ്റി അറിവില്ലായിരുന്നു.
2022 മുതൽ പൊതുജനങ്ങളെ സ്‌കൂട്ടർ, ഹോം അപ്ലയൻസ്, വാട്ടർ ടാങ്ക്, വളങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷിൻ എന്നിവ 50% ഇളവിൽ നൽകുമെന്ന് സംസ്ഥാനത്ത് ഉടനീളം പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയും മറ്റ് സിഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കമ്പനികളുടെ അക്കൗണ്ടുകളും ഇതിനായി പ്രതി സ്വന്തം പേരിലെടുത്ത് ഉപയോഗിച്ച് വന്നിരുന്നു.
ജൈവഗ്രാമം എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് കൃഷി ഉപകരണങ്ങൾ വാഗ്ദാനം ചെയ്‌ത് കർഷകരെയും അനന്ദു കബളിപ്പിച്ചെന്ന സൂചന പോലീസിന് കിട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തട്ടിപ്പിന് ഇരയായവർ നൂറു കണക്കിന് പരാതികളു മായി എത്തിയതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനു ള്ള ആലോചനയിലാണ് പോലീസ്. കേസുകളുടെ എണ്ണം കൂടുന്ന നിലയിൽ കൊച്ചി ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് അന്വേഷണം ഏറ്റെടുത്തു.
1000 കോടിയോളം മുഖ്യപ്രതി ഉൾപ്പെടുന്ന സംഘം തട്ടിയെന്നാണ് വിവരം. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 2000ത്തോളം പരാതികളാണ് ഇതിനോടകം വന്നിട്ടുള്ളത്. ഇടുക്കിയിൽ 400 പരാതികളും ഇതുവരെ പോലീസിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിലും വയനാട്ടിലും സമാനമായ പരാതിയുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളത്തും 5000ൽ അധികം പരാതികളെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ പ്രതി ചേർത്ത് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലിസ്. കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിനെ പോലീസ് പ്ര തി ചേർത്തു. കണ്ണൂർ ടൗൺ പോലി സ് എടുത്ത കേസിലാണ് അനന്ദുവി ന്റെ നിയമോപദേഷ്ടാവും കോൺഗസ് നേതാവുമായ ലാലി വിൻസെന്റിനെ ഏഴാം പ്രതിയാക്കിയത്.
സംസ്ഥാനത്തെ മന്ത്രിമാരും എം എൽഎമാരും എംപിമാരുമടക്കം ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള അനന്ദുവിന്റെ ചിത്രങ്ങളും ഇതിനിടെ പുറത്തുവന്നു. തെറ്റിദ്ധരിപ്പി ച്ച് പരിപാടികൾക്ക് അനന്ദു കൊ ണ്ടു പോവുകയായിരുന്നെന്നാണ് മി ക്കവരുടെയും മറുപടി. അതേസമയം പിടിക്കപ്പെടാതിരിക്കാൻ ഇയാൾ മുടിയും താടിയുമടക്കം വെട്ടി വേഷം മാറാനും ശ്രമം നടത്തി.
കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ അനന്തു കൃഷ്ണൻ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തുവിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നു പഴയ സഹപ്രവർത്തകർ പറയുന്നു.
ഇംഗ്ലിഷ് അനായാസമായി കൈകാര്യം ചെയ്തിരുന്ന അനന്തു പുറത്തുള്ള രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടാക്കി. ഇതിനിടെ, ചെറുതും വലുതുമായ ഒട്ടേറെ സാമ്പത്തിക തിരിമറികൾ നടത്തിയിരുന്നു. ഫുട്ബോൾ താരത്തിനു വണ്ടിച്ചെക്ക് നൽകിയ സംഭവം ചർച്ചയായിരുന്നു. ഈ പണം പിന്നീട് കൊടുത്തു തീർത്തു. തൊടുപുഴ സ്വദേശിയായ ഒരു വക്കീലിൽ നിന്നും 5 ലക്ഷം രൂപ വാങ്ങിയശേഷം മടക്കി നൽകാത്തതിന് അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്. പിന്നീട് കേസ് ഒത്തുതീർപ്പാക്കി.
പത്താംക്ലാസിൽ പഠിക്കുന്നതിനിടെ കൂൺകൃഷിയെക്കുറിച്ച് ക്ലാസ് എടുത്താണ് അനന്തുകൃഷ്ണൻ പൊതുരംഗത്തേക്ക് വരുന്നത്. കോട്ടയത്തുനിന്നുള്ള മുൻ വനിതാ കമ്മിഷൻ അംഗത്തെ കൂൺകൃഷി പഠിപ്പിച്ചും സഹായിച്ചും ബന്ധം സ്ഥാപിച്ചു. അവർ വനിതാ കമ്മിഷൻ അംഗമായപ്പോൾ സ്റ്റാഫായി. ഇതിനിടെ പ്രഭാഷകനായും പയറ്റി.
പിന്നീടു ബിജെപി പ്രവർത്തകരുമായി അടുത്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഗീതാ കുമാരിയിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയ കേസിൽ പ്രതിയാണ്. കോട്ടമലയിലെ തേയില തോട്ടം വിൽപനയുമായി ബന്ധപ്പെട്ട കേസിൽ ഗീതാകുമാരി ഇയാൾക്കെതിരെ ചെക്ക് കേസ് നൽകിയപ്പോൾ അനന്തുവിനായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവ് ലാലി വിൻസന്റായിരുന്നു.
സിഎസ്ആർ ഫണ്ടിന്റെ മറവിൽ 2022 മുതലാണു തട്ടിപ്പു തുടങ്ങിയത്. 1.25 ലക്ഷം രൂപ വിലവരുന്ന സ്കൂട്ടർ സ്ത്രീകൾക്ക് 60,000 രൂപയ്ക്കു നൽകുമെന്നായിരുന്നു വാഗ്ദാനം. 60,000 രൂപ വിലവരുന്ന ലാപ്ടോപ് 30,000 രൂപയ്ക്കും നൽകിയിരുന്നു. സ്‌കൂട്ടറിന് ഒരാൾ പേര് റജിസ്റ്റർ ചെയ്തു പണം അടച്ചാൽ 5,000 രൂപയാണ് ഇടനിലക്കാർക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ പണം നേടിയ ഒട്ടേറെ ഇടനിലക്കാരുണ്ട്.
ഇതേ രീതിയിൽ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയും പിന്നീടു നൽകി. സ്വന്തമായി ഒന്നിൽ കൂടുതൽ കൺസൽറ്റൻസി ഉണ്ടാക്കിയാണ് ഇടപാടുകൾ നടത്തിയത്. തട്ടിപ്പിനായി സോഷ്യൽ ബീവെൻച്വേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷനൽ സർവീസ് ഇന്നവേഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി. എല്ലാം കൈകാര്യം ചെയ്തത് അനന്തു തന്നെ.
സ്വന്തം നാടായ തൊടുപുഴ കുടയത്തൂർ കോളപ്രയിൽ ഉൾപ്പെടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കളാണു ചുരുങ്ങിയ കാലത്തിനുള്ളിൽ വാങ്ങിക്കൂട്ടിയത്. അനന്തുവിന്റെ വീടിനു സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പിള്ളിയിലും പാലായിലും ഭൂമി വാങ്ങാൻ കരാർ എഴുതിയിരുന്നു. ഒട്ടേറെ വാഹനങ്ങളും വാങ്ങി. ഫുട്ബോൾ ടർഫ് നിർമിക്കുന്നതിനും പദ്ധതിയുണ്ടായിരുന്നു.
ഒരു കമ്പനിയിൽനിന്നും അനന്തുവിന് സിഎസ്ആർ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യമാദ്യം പണം അടയ്ക്കുന്നവർക്ക് പിന്നീടുള്ളവരുടെ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങി നൽകുകയായിരുന്നു. വാഹനങ്ങൾ നൽകുന്നതിന് ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. ഈ ഏജൻസികൾക്കും പണം നൽകാനുണ്ട്. നേരത്തെയും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് അനന്തു അറസ്റ്റിലായിട്ടുണ്ട്. അടിമാലി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്നു. മുൻപ് 4 ബാങ്ക് അക്കൗണ്ടുകൾ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.