KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കിക്ക് ബോക്സിങ് അന്തർദേശീയ ടൂർണമെന്റിൽ സ്വർണ മെഡൽ നേടി നിദ ഫാത്തിമ സാപ്‌സിന്റെ അഭിമാനമായി

കാഞ്ഞിരപ്പള്ളി : വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വാക്കോ ഇന്ത്യ ഓപ്പൺ ഇന്റർ നാഷനൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ 9-ാം ക്ലാസ് വിദ്യാർഥി നി നിദ ഫാത്തിമ സ്വർണ മെഡൽ നേടി. കാഞ്ഞിരപ്പള്ളി കല്ലുങ്കൽ നിയാസ് – നസിയ ദമ്പതികളുടെ മകളാണ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളി ലെ 9-ാം ക്ലാസ് വിദ്യാർഥിനി നിദ.

44 കിലോഗ്രാമിൽ താഴെയുള്ള ജൂനിയർ കാറ്റഗറി ഫുൾ കോൺ ടാക്ട് വിഭാഗത്തിലാണു നിദ സുവർണ നേട്ടം കൈവരിച്ചത്.

2024ൽ കോഴിക്കോട് നടന്ന 46 കിലോ ഗ്രാമിൽ താഴെയുള്ള ഓർഡർ കെഡറ്റ്സ് ലൈറ്റ് കോൺടാക്ട് വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ ചാംപ്യൻഷിപ്പിലും സ്വർണ മെഡൽ നേടിയിരുന്നു. എ.എസ്. വിവേക്, ആർ.രാഹുൽ, റയീസ് എം.സജി, എസ്.ആദർശ്, എം.എ സ്.സഞ്ജു എന്നിവരുടെ നേതൃത്വത്തിൽ ആണ് നിദ പരിശീലനം നടത്തുന്നത് .

error: Content is protected !!