വൈദ്യുതവിളക്കിന് മേൽ കൂടൊരുക്കി അടയിരുന്ന് ബുൾബുൾ പക്ഷി

പൊൻകുന്നം: വീടിന്റെ സിറ്റ് ഔട്ടിലെ വൈദ്യുതവിളക്കിന്റെ കവറിനുള്ളിൽ കൂടുകൂട്ടി മുട്ടവിരിയിച്ച് ബുൾബുൾ പക്ഷി. കൊപ്രാക്കളം എവർഗ്രീൻ വില്ല കോംപ്ലക്‌സിൽ വാഴയ്ക്കമലയിൽ ജെറി റോബർട്ടിന്റെ വീട്ടിലാണ് കുഞ്ഞുങ്ങളുടെ പരിരക്ഷയുമായി ബുൾബുൾ പക്ഷി ഇപ്പോഴുമുള്ളത്.

ചെറിയ ചില്ലകളും ഉണക്കപ്പുല്ലുകളും കൊണ്ടാണ് കൂടൊരുക്കിയത്. മുട്ടയിട്ട് അടയിരുന്നു തുടങ്ങിയ നാൾമുതൽ ഇണയായ ആൺപക്ഷിയും പരിസരത്ത് സംരക്ഷണത്തിനുണ്ടായിരുന്നു. തീറ്റതേടി തള്ളപ്പക്ഷി പോകുമ്പോൾ കൂടിന്റെ സംരക്ഷണച്ചുമതലയുമായി ആൺപക്ഷിയുണ്ടാവും. കൂടിനുള്ളിൽ വീട്ടുകാർ വെയ്ക്കുന്ന പഴങ്ങളും ഉണക്കമുന്തിരിയും കഴിക്കുന്നുണ്ട്. താഴെ പാത്രത്തിൽ വെച്ച വെള്ളം കുടിക്കാനും ഇറങ്ങിവരാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

error: Content is protected !!