സ്പാനിഷ് ഫുട്ബാൾ ക്ലബ് റയൽ മാഡ്രിഡിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ നടന്ന കോപ്പ ആൽമ ഇന്ത്യ 2025 ടൂർണമെന്റ് സമാപിച്ചു

കാഞ്ഞിരപ്പള്ളി : സ്പാനിഷ് ഫുട്ബാൾ ക്ലബ് റയൽ മാഡ്രിഡിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കു പരിശീലനം നൽകുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ നടന്ന കോപ്പ ആൽമ ഇന്ത്യ 2025 ടൂർണമെന്റ് സമാപിച്ചു. റയൽ മാഡ്രിഡ് ക്ലബ്ബിൽ നിന്നുള്ള 2 കോച്ചുകൾ ഉൾപ്പെടെ 7 പേരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്

എല്ലാ വർഷവും ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തപെടുന്ന ടൂർണമെന്റിനു ഇത്തവണ കേരളത്തിൽ, കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ വീ കെയർ സെന്ററാണ് ആതിഥ്യം വഹിച്ചത്.

കൊൽക്കത്ത ഐഐഎംസി, ; വാരണാസി കുഷി, ട്രിച്ചി ടിഎം എസ്എസ്എസ് എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും കേരളത്തിൽ ഇടുക്കി മേരികുളം സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർഥികളുമാണ് പങ്കെടുത്തത് . 6 വയസ്സു മുതൽ 16 വയസ്സു വരെയുള്ള സ്കൂൾ കുട്ടികൾക്കാണ് വിവിധ 12 ടീമുകൾ തിരി ച്ചാണ് മത്സരം നടത്തിയത്.

റയൽ മാഡ്രിഡ് ക്ലബ്ബിൽ നിന്നുള്ള 2 കോച്ചുകളും ഉൾപ്പെടെ 7 പേരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത് . വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 12 കോച്ചുകളും പരിശീലന സംഘത്തിലുണ്ട്. കായികപരമായ വളർച്ച, വിദ്യാർഥികളുടെ സ്വഭാവ രൂപീകരണം തുടങ്ങിയവ ലക്ഷ്യമിട്ടാണ് പരിശീലനം നൽകുന്നതെന്ന് വി. കെയർ സെന്റർ ഭാരവാഹികൾ പറഞ്ഞു. ടൂർണമെന്റ് ഞായറാഴ്ച അവസാനിച്ചു . വിജയിച്ചവർക്ക് സമ്മാനദാനവും നടത്തി .

error: Content is protected !!