കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിൽ ഭക്ഷ്യവിഭവങ്ങളുടെ നിർമ്മാണ പരിശീലനവും , ബ്യൂട്ടിഷ്യൻ കോഴ്സും..
കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കൽ , കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ യുവതികൾക്കായി സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവിഭവങ്ങളുടെ നിർമ്മാണത്തിൽ പത്ത് ദിന പരിശീലനവും, മുപ്പത് ദിവസത്തെ ബ്യൂട്ടിഷ്യൻ കോഴ്സിന്റെയും ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോഷി മംഗലം, ഡാനി ജോസ്, ബിഡിഒ ഫൈസല്‍ എസ്, ജോയിന്റ് ബിഡിഒ സിയാദ് റ്റി.ഇ, വ്യവസായ വകുപ്പ് മേധാവി ഫൈസൽ കെ.കെ,ട്രെയനർമാരായ ദീപാ റെനി, ജയമോൾ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേത്യത്വം നൽകി.
