എരുമേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി.
എരുമേലി :സംസ്‌ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി 50% വർദ്ധിപ്പിച്ചതിനുമെതിരെ
സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തണമെന്നുള്ള കെപിസിസി നിർദ്ദേശം അനുസരിച്ച് എരുമേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി തെക്ക് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
എരുമേലി മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അധ്യക്ഷത വഹിച്ച ധർണ്ണാ സമരം ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര മുഖ്യപ്രഭാഷണം നടത്തി.റ്റി. വി. ജോസഫ്, ഫസീം ചുടുകാട്ടിൽ ,അനിത സന്തോഷ്, മാത്യു മഞ്ഞപ്പള്ളിക്കുന്നേൽ, സാറാമ്മ എബ്രഹാം, ജോഷി ഇടപ്പാടികരോട്ട്, ഫിലിപ്പ് കൊക്കപ്പുഴ,രാജൻ അറക്കുളം,ബിജു വഴിപ്പറമ്പിൽ,സിജി മുക്കാലി എന്നിവർ പ്രസംഗിച്ചു.