മുണ്ടക്കയത്ത് ദമ്പതികൾ വാഹനാപകടത്തിൽ പെട്ടു ; ഭർത്താവ് മരണപെട്ടു , ഭാര്യ ആശുപത്രിയിൽ ..

മുണ്ടക്കയം ദേശീയ പാതയിൽ മുപ്പത്തിനാലാം മൈലിൽ ദമ്പതികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശി സൂര്യമംഗലം വീട്ടിൽ വിജയകുമാർ ( 66) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഭാര്യ മിനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചങ്ങനാശ്ശേരിയിൽ നിന്നും നെടുങ്കണ്ടത്തുള്ള മകളുടെ വീട്ടിൽ പോയി തിരികെ വരവെ മുണ്ടക്കയം മുപ്പത്തിനാലം മൈലിൽ വച്ചായിരുന്നു അപകടം സംഭവിച്ചത് .
എതിർ ദിശയിലെത്തിയ ടോറസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
മകൾ: ഗായത്രി,മരുമകൻ : നിർമൽ .
പെരുവന്താനം പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു

.

error: Content is protected !!