സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥ

കാഞ്ഞിരപ്പള്ളി :കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സിപിഐ എം ആരംഭിക്കുവാൻ പോകുന്ന പ്രക്ഷോഭങ്ങളുടെ പ്രചരണാർത്ഥം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള കാൽനട ജാഥ മൂന്നാം ദിവസത്തെ പര്യടനം ചിറ്റടിയിൽ പൂർത്തിയാക്കി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ് ക്യാപ്റ്റനായുള്ള ജാഥ വ്യാഴാഴ്ച വണ്ടൻപതാലിൽ നിന്നുമാരംഭിച്ച് പുത്തൻചന്ത ,മുണ്ടക്കയം ടൗൺ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ചിറ്റടിയിൽ പര്യടനം പൂർത്തിയാക്കിയത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനെകൂടാതെ ഷമീം അഹമ്മദ്, സജിൻ വി വട്ടപ്പള്ളി, വി എൻ പീതാംബരൻ, അജാസ് റഷീദ്, പി കെ നസീർ , റജീനാ റഫീഖ്, സി വി അനിൽകുമാർ, എം ജി രാജു, പി കെ പ്രദീപ്, പി കെ ബാലൻ എന്നിവർ സംസാരിച്ചു.
ജാഥ വെള്ളിയാഴ്ച പകൽ രണ്ടിന് മുട്ടപ്പള്ളിയിൽ നിന്നുമാരംഭിക്കും. 2.30 ന് മുക്കുട്ടു തറ, മൂന്നിന് മണിപ്പുഴ, 3.30 ന് കരിങ്കല്ലും മുഴി എന്നിവിടങ്ങളിലെ പര്യടനം പൂർത്തീകരിച്ച് എരുമേലി ടൗണിൽ സമാപിക്കും.

error: Content is protected !!