എംഇഎസ് കോളേജിൽ സെമിനാർ നടത്തി.

എരുമേലി : ലോക സാമൂഹിക നീതി ദിനാചരണമായി സംരംഭകത്വം എങ്ങനെ തുടങ്ങാം എന്ന വിഷയത്തിൽ എരുമേലി എംഇഎസ് കോളേജിൽ സെമിനാർ നടത്തി. സാമൂഹ്യ പ്രവർത്തന വകുപ്പിന്റെ 20-ാം വാർഷികത്തിന്റെ ലോഗോ പ്രകാശനവും നടന്നു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംല ബീഗം ലോഗോ പ്രകാശനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രെയിനർ അനീഷ, ബിജുമോൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ലെഫ്. സാബ്ജാൻ യൂസഫ്, കോർഡിനേറ്റർ ആശ ജയ്സൺ, സൽമ അലി, സഹാബ, അനില, ശ്രീലക്ഷമി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!