വന്യമൃഗ ശല്യം : സിപിഐ മുണ്ടക്കയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
എരുമേലി : വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് പൂർണമായും തടയാനാകുന്ന നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ എംഎൽഎ യുമായ ഇ എസ് ബിജിമോൾ ആവശ്യപ്പെട്ടു. സിപിഐ മുണ്ടക്കയം മണ്ഡലം കമ്മറ്റി എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജിമോൾ.
ജില്ലാ കൗൺസിൽ അംഗം വി ജെ കുര്യാക്കോസ് അധ്യക്ഷനായിരുന്നു. നേതാക്കളായ ശുഭേഷ് സുധാകരൻ, കെ ടി പ്രമദ്, ടി കെ ശിവൻ, വി പി സുഗതൻ, അനുശ്രീ സാബു, ദിലീഷ് ദിവാകരൻ, കെ ബി രാജൻ, ടി പി റഷീദ്, സി കെ ഹംസ എന്നിവർ പ്രസംഗിച്ചു. ടി ആർ രാജേഷ്, പി കെ അപ്പുക്കുട്ടൻ, കെ പി മുരളി, എസ് സാബു, അബ്ദുൽ ഹാരിസ്, കിരൺ രാജൻ, ഷൈബു, ജാസ്മി എന്നിവർ നേതൃത്വം നൽകി.