റബറിന്റെ വിലസ്ഥിരതാ ഫണ്ട് വർദ്ധിപ്പിക്കുവാൻ ഇടപെടും : ജോസ്.കെ.മാണി എം.പി.

എലിക്കുളം: റബറിന്റെ വിലസ്ഥിരതാഫണ്ട് 180 രൂപയിൽ നിന്ന് വർദ്ധിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലത്തുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. എലിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം. വർദ്ധിപ്പിച്ച ഭൂനികുതി കുറയ്ക്കുവാനും നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ നിയമഭേദഗതി കൊണ്ടുവരാനും ഇടപെടുമെന്നും ജോസ് കെ.മാണി പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം സാജൻ തൊടുക, ടോബിൻ കെ.അലക്‌സ്, ജോസ് പാറേക്കാട്ട്, തോമസുകുട്ടി വട്ടക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്താട്ട്, ജെസി ഷാജൻ, ബെറ്റിറോയി, സെൽവി വിൽസൺ, ജോമോൾ മാത്യു, സിനി കുന്നേൽ, അവിരാച്ചൻകോക്കാട്ട്, ജിമ്മിച്ചൻ മണ്ഡപം, ബിനോയി ടോം, ജൂബിച്ചൻ ആനിത്തോട്ടം, ഷൈസ് കോഴിപൂവനാനി, ജോണി പനച്ചിക്കൽ, മാത്യു മണ്ഡപം, മഹേഷ് ചെത്തിമറ്റം, വിൽസൺ പതിപ്പള്ളി, സുശീലൻ പണിക്കർ, ജോസി പുതുവയലിൽ, ജേക്കബ് നെല്ലിക്കുന്നേൽ, കുര്യാച്ചൻ ചീരാംകുഴി, റ്റോമി തെക്കേൽ, ജോണി പിണമറുകിൽ, സിജി പുളിക്കൽ, ബിൻസ് തൊടുക, മോൻസി വളവനാൽ, എന്നിവർ പ്രസംഗിച്ചു. പാർട്ടി വാർഡു പ്രസിഡന്റുമാരായ ജിന്റോ ഇടപ്പാടി, ജോസ് കുന്നപ്പള്ളി, ജോർജ് കാഞ്ഞമല, പ്രതീഷ് വെട്ടത്തകത്ത്, ജോയി ശൗര്യംകുഴി, മാത്തുക്കുട്ടി മറ്റപ്പള്ളി, ഷിജു തകടിയേൽ, ടോണി കളപ്പുരക്കൽ, സജി പേഴുംതോട്ടം, ഷിജി വട്ടക്കുന്നേൽ, ജോസ് അയർക്കുന്നം, സിബി ഈരൂരിക്കൽ, ബാബു വെള്ളാപ്പാണി, മാത്യുസ് ചെന്നയ്ക്കാട്ട്കുന്നേൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി തുടങ്ങിയവർ പ്രകടനത്തിനും സമ്മേളനത്തിനും നേതൃത്വം വഹിച്ചു. മുതിർന്ന നേതാക്കൻമാരെ പാർട്ടി ചെയർമാൻ ആദരിച്ചു. അഞ്ചാംമൈലിൽ നിന്ന് പ്രകടനവുമുണ്ടായിരുന്നു.

error: Content is protected !!