വാഴൂർ മിനി സിവിൽ സ്റ്റേഷൻ സമർപ്പണവും സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും
വാഴൂർ മിനി സിവിൽ സ്റ്റേഷൻ സമർപ്പണവും സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ പൂർത്തിയായ മൂന്നാമത്തെ സിവിൽ സ്റ്റേഷൻ – ചെലവ് 1.6 കോടി
വാഴൂര്‍ മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമർപ്പണവും സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനവും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വെള്ളിയാഴ്ച (21-02-2025) വൈകിട്ട് നാല് മണിക്ക് നിർവഹിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
വാഴൂർ മേഖലയിൽ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകൾ ഇനി സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി ഒരു കുടക്കീഴിൽ പ്രവര്‍ത്തിക്കും. വാഴൂർ സബ് രജിസ്ട്രാർ, പൊതുമരാമത്ത് സെക്ഷൻ , ബ്ലോക്ക്തല ജൻഡർ റിസോഴ്‌സ് സെന്റർ , വനിതാ ശിശുക്ഷേമ വികസന വകുപ്പ് ഓഫീസുകളാണ് ഇവിടേക്ക് മാറ്റുന്നത്.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ ഒരിടത്ത് പ്രവര്‍ത്തിപ്പിക്കുന്ന യത്‌നത്തിന്റെ ഭാഗമായാണ് സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം. ഭാവിയില്‍ മറ്റ് ഓഫീസുകള്‍ ഈ മേഖലയില്‍ അനുവദിച്ചാല്‍ അവകൂടി ഉള്‍ക്കൊള്ളിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സിവില്‍ സ്റ്റേഷന് സമുച്ചയത്തില്‍ സുലഭമായി ജലലഭ്യത ഉറപ്പ് വരുത്താന്‍ എം എല്‍ എ ഫണ്ടില്‍ നിന്ന് 9 ലക്ഷം രൂപ ചെലവഴിച്ച് മഴവെള്ള സംഭരണി, കുഴല്‍കിണര്‍, പമ്പ് സെറ്റ് പൈപ്പ് ലൈനുകള്‍ എന്നിവയും ഇതിന് പുറമേ സ്ഥാപിച്ചു.
വാഴൂര്‍ സിവില്‍ സ്റ്റേഷന്‍ അംഗണത്തില്‍ വൈകുന്നേരം 4 മണിക്ക് ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ഐ എ എസ് സ്വാഗതം ആശംസിക്കും. ചീഫ് വിപ്പ് എന്‍ ജയരാജ് അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലതാ പ്രേംസാഗര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, വാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് വെട്ടുവേലി, ജനപ്രതിനിധികളായ ഗീത എസ് പിള്ള, ഡി സേതുലക്ഷ്മി, റ്റി.എന്‍.ഗിരീഷ് കുമാര്‍, ഷാജി പാമ്പൂരി, പി എം ജോണ്‍, ലതാ ഷാജന്‍, ജിജി നടുവത്താനി, ശോശാമ്മ പി.ജെ., ശ്രീകാന്ത് പി തങ്കച്ചന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സ്മിത ബിജു, ചങ്ങനാശേരി തഹസില്‍ദാര്‍ സുരേഷ് കുമാര്‍ പി ഡി, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ജോസ് രാജന്‍ കെ., ജില്ലാ ശിശുവികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.ജി.ലാല്‍, എ എം മാത്യു ആനിത്തോട്ടം, എം എ. ഷാജി, എം എസ് സേതുരാജ്, ഷെമീര്‍ ഷാ, നൗഷാദ് കരിമ്പില്‍, ശ്രീജിത്ത് ഐ.ജി, വ്യാപാരി വ്യവസായി പ്രതിനിധികളായ അംബ ചന്ദ്രന്‍, സി കെ പ്രസാദ്, രജിസ്‌ട്രേഷന്‍ വകുപ്പ് ജോയിന്റ് ഐ ജി പി കെ സാജന്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.