ബസ്സിൽ മോഷണം നടത്തിയ തമിഴ് യുവതികളെ പിടികൂടി
കാഞ്ഞിരപ്പള്ളി : ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് വന്ന ബസ്സിലെ യാത്രക്കാരിയുടെ ബാഗിൽ നിന്നും പണം കവർന്ന തമിഴ്നാട് സേലം സ്വദേശികളായ കാളിയമ്മ (41), സരസ്വതി (35) എന്നിവരെ പോലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കാളകെട്ടി ആശുപത്രിയിൽ മരുന്നു വാങ്ങി മടങ്ങിവന്ന കുന്നുംഭാഗം സ്വദേശിനിയുടെ ബാഗിൽ നിന്നുമാണ് 6500 രൂപ മോഷണം നടത്തിയത്.
ബസ്സിനുള്ളിൽ മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ, ആനക്കല്ലിൽ വെച്ച് ബസ് നിർത്തിച്ച് പ്രതികളെ പിടി കൂടുകയായിരുന്നു.