ആർട്ടിസ്റ്റ് മദനനൊപ്പം വരയിൽ അലിഞ്ഞ് ഒരു ദിവസം
പനമറ്റം: ദേശീയവായനശാലയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച “ആർട്ടിസ്റ്റ് മദനനൊപ്പം ഒരു വരദിനം” പരിപാടി ശ്രദ്ധേയമായി. ജയ് പി. ഈശ്വർ , ഉണ്ണി മണ്ണേങ്ങോട്, മനു പി.ആർ ., ശ്രീലത, സുജിൽകുമാർ , രതീഷ് ശിവഗംഗ, പ്രിയ ശ്രീലത എന്നിവർക്കൊപ്പം ആർടിസ്റ്റ് മദനനും തത്സമയ ചിത്രരചന നടത്തി. ആർട്ടിസ്റ്റുകൾ രാധാകൃഷ്ണൻ പനമറ്റം, മോഹ മൻ ണിമല, സുരേഷ്‌കുമാർ , ആനന്ദ് കൂവപ്പള്ളി എന്നിവർ പങ്കെടുത്തു. കുട്ടികൾക്കായി ചിത്രരചന ക്യാമ്പും നടന്നു.
നാട്ടിലെ ചിത്രകാരൻമാരുടെയും ശില്പികളുടെയും സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് ദേശീയവായനശാല ഒരുക്കുന്ന പ്ലാറ്റിനം ജൂബിലി ആർട് ഗാലറിയുടെ ഉദ്ഘാടനം ആർടിസ്റ്റ് മദനൻ നിർവ്വഹിച്ചു. സുജിത് കെ.ജി.കുന്നേൽപ്പറമ്പിൽ, ദീപ മനോജ് മുട്ടത്തുകുന്നേൽ, സീത ഹരീഷ് മാടപ്പള്ളിൽ, ഗോകുൽ കെ.ആർ.കൊല്ലൻകുന്നേൽ, ഋതിക മുട്ടത്തുകുന്നേൽ ന്നിവർ ആർട് ഗാലറിയിലേയ്ക്ക് നൽകിയ ചിത്രങ്ങൾ ഏറ്റുവാങ്ങി.