മത സൗഹാർദ്ദത്തിന്റെ പര്യായ ഇഫ്ത്താർ വിരുന്നുകൾ നാടെങ്ങും സജീവം
കാഞ്ഞിരപ്പള്ളി : ഇഫ്ത്താർ വിരുന്നുകൾ മത സൗഹാർദ്ദത്തിന്റെ പര്യായങ്ങളാണ്. ജാതി മത വർഗ വർണ്ണ വിത്യാസമില്ലാതെ എല്ലാവരും പുണ്യ റമ്ദാൻ മാസത്തിൽ സമൂഹ നോമ്പ് തുറകൾക്കായി ഒന്നിക്കുന്നു. റംസാൻ വൃതം നാലാം ദിവസത്തിലേക്ക് കടന്നതോടെ ഇഫ്ത്താർ വിരുന്നുകൾ നാടെങ്ങും സജീവമായി.
ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വൃതം പുലർച്ചയ്ക്ക് മുമ്പുള്ള സുബ്ഹി വാങ്കിന് മുന്നേ ആരംഭിച്ച് വൈകുന്നേരത്തെ മഗ്രിബ് വാങ്ക് വിളിയോടു കൂടി അവസാനിക്കും .ഖുറാൻ അവതരിപ്പിക്കപ്പെട്ട മാസമെന്ന പ്രത്യേക റംസാൻ മാസത്തിനുണ്ട്. മസ്ജിദുകൾ വിശ്വാസികളുടെ തിരക്കിലാണ്. പതിവു നമസ്ക്കാരത്തിന് പുറമേ രാത്രി കാലത്ത് റംസാന്റെ ഭാഗമായി തറാവീഹ് നമസ്ക്കാരവുമുണ്ട്.
മസ്ജിദുകളോട് അനുബന്ധിച്ച് പ്രത്യേക സ്ഥലം സജ്ജീകരിച്ച് ഇഫ്ത്താർ കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. വീടുകളിലും സജീവമായി. ഇഫ്ത്താറിലെ പ്രധാനയിനങ്ങൾ ഉലുവാ കഞ്ഞിയും തരികഞ്ഞിയുമാണ്. ആട്, പോത്ത്, കോഴി ഇറച്ചികളും പത്തിരി ,ചപ്പാത്തി, അപ്പം, പൊറോട്ടാ, തിക്കിടി, വിവിധയിനം ജൂസുകൾ, പഴങ്ങൾ എന്നിവയാണു്. കേരളത്തിലെ പ്രധാന മസ്ജിദുകളിലൊന്നായ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ പതിനഞ്ചാം വർഷവും ഉലുവ കഞ്ഞി നിർമ്മാണവുമായി ഉമ്മർ അണ്ണൻ എത്തിയിട്ടുണ്ട്. പളളി വളപ്പിൽ പ്രത്യേകം തയ്യാർ ചെയ്ത ഷെഡ്ഡിലാണ് ഇതിന്റെ നിർമ്മാണം.