പി.പി. റോഡിൽ അപകടം : പിക്കപ്പ് വാനും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്
എലിക്കുളം: പാലാ-പൊൻകുന്നം റോഡിൽ ഏഴാംമൈലിൽ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പൈക ആശുപത്രിപ്പിടയിൽ ഓട്ടോഡ്രൈവറായ പാറയിൽ മോഹനൻ (61) ആണ് പരിക്കേറ്റയാൾ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഒൻപതരയ്ക്കായിരുന്നു അപകടം. മീനുമായി വന്ന പിക്കപ്പ് വാനുമായാണ് ഇടിച്ചത്.