കെ.എം.മാണി കാരുണ്യ ഭവനത്തിന്റെ കട്ടള വച്ചു


ചിറക്കടവ് : വിഴിയ്ക്കത്തോട്ടിൽ നിർമ്മിക്കുന്ന കെ.എം.മാണി കാരുണ്യ ഭവനത്തിന്റെ കട്ടള വയ്പ് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിച്ചു. നിർമ്മാണ കമ്മറ്റി കൺവീനർ സാജൻ തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജസി ഷാജൻ , അഡ്വ. സാജൻ കുന്നത്ത്, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ് ,ജോളി മടുക്കക്കുഴി, ഷാജൻ മണ്ണംപ്ലാക്കൽ, ശ്രീകാന്ത് . എസ് ബാബു, മനോജ് ചീരാംകുഴി , റിജൊ വാളാന്തറ എന്നിവർ പ്രസംഗിച്ചു.
കെ.എം.മാണി കാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഭവന നിർമ്മാണം നടക്കുന്നത്.

error: Content is protected !!