കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധ്യാപക അനധ്യാപക സംഗമവും യാത്രയയപ്പു സമ്മേളനവും

കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലെ 2024 – 2025 വർഷത്തെ അധ്യാപക അനധ്യാപക സംഗമവും യാത്രയയപ്പു സമ്മേളനവും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിര്‍വ്വഹിച്ചു .
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപക, അനധ്യാപകര്‍ക്കുള്ള യാത്രയപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക ശക്തികളായ അധ്യാപകര്‍, റിട്ടയര്‍മെന്റിനു ശേഷവും തങ്ങളുടെ ദൗത്യം, പൂര്‍വ്വാധികം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്‌ബോധിപ്പിച്ചു.

അടുത്തയിടെ യുവതലമുറ ചെന്നെത്തിയിരിക്കുന്ന ദുരന്തങ്ങളില്‍ നിന്ന് അവരെ കൈപിടിച്ചുയര്‍ത്തണമെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അധ്യാപകരും രക്ഷിതാക്കളും ഉത്തരവാദിത്വം പൂര്‍ണതയോടെ നിര്‍വഹിക്കാന്‍ കഴിയാതെ പോയതിന്റെ അനന്തരഫലമാണിതെന്നും പിതാവ് പറഞ്ഞു. ഒരു തലമുറയോട് ചെയ്ത നീതിരഹിതമായ സമീപനത്തോട് ഇന്ന് നാം പരിഹാരം ചെയ്തുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്ക് ദിശാബോധം നല്‍കി ജീവിതലക്ഷ്യത്തിലെത്തിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും മാര്‍ ജോസ് പുളിക്കല്‍ സൂചിപ്പിച്ചു.

ആര്‍ച്ച് പ്രീസ്റ്റ് ഫാ. കുര്യന്‍ താമരശ്ശേരി, വികാരി ജനറാള്‍ വെരി ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, സെന്‍ ജെ.പി., ശ്രീ. ജോസഫ് മാത്യു, ശ്രീ, മാണി കെ.സി., ലാലി സെബാസ്റ്റ്യന്‍, ഷാന്റിമോള്‍ ജോണ്‍, മിനി ട്രീസാ ജോസഫ് എന്നിവര്‍ സംസാരിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോമിനിക്ക് അയലുപറമ്പില്‍ സ്വാഗതവും ശ്രീമതി മേഴ്‌സി ജോണ്‍ കൃതജ്ഞതയും അര്‍പ്പിച്ചു.

error: Content is protected !!