തടി കയറ്റി വന്ന ലോറിയുടെ ക്യാബിൻ കത്തി നശിച്ചു
പൊൻകുന്നം: റബ്ബർത്തടി കയറ്റിവന്ന ലോറിയുടെ ക്യാബിൻ തീപിടിച്ച് നശിച്ചു. പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ ചെറുവള്ളി കുന്നത്തുപുഴയിലായിരുന്നു അപകടം.
കോന്നിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിക്ക് വ്യാഴാഴ്ച രാത്രിയാണ് തീപിടിച്ചത്. ആളപായമില്ല. ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് അരികിലേക്ക് ഇടിച്ച ലോറിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപടർന്നതെന്നാണ് കരുതുന്നത്. മുൻഭാഗത്താണ് തീപിടിച്ചത്. ക്യാബിൻ പൂർണമായി കത്തി. റബ്ബർത്തടിയിലേക്ക് തീ പടർന്നില്ലെങ്കിലും ക്യാബിനോട് ചേർന്ന് അടുക്കിയിരുന്നവ കരിഞ്ഞ് പുകപിടിച്ച നിലയിലായി.