വന്യജീവി ആക്രമണത്തിനിരയാകുന്നവരെ സഹായിക്കാനും ലഹരി തടയാനും പദ്ധതിയുമായി എരുമേലി പഞ്ചായത്ത് ബജറ്റ് ; 88.83 കോടി രൂപ വരവും 88.27 കോടി രൂപ ചെലവും 56 ലക്ഷം രൂപ നീക്ക്ബാക്കിയും…

എരുമേലി : വിദ്യാർഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും വന്യമൃഗ ആക്രമണത്തിനിരയാകുന്നവരെ സഹായിക്കാനും പദ്ധതികളുമായി എരുമേലി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വിദ്യാർഥികളിലെ ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണ ക്യാംപെയ്നുകൾ നടത്താൻ ഒരു ലക്ഷം രൂപയും വന്യമൃഗ ആക്രമണങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങളെ സഹായിക്കാൻ 20 ലക്ഷം രൂപയുമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ. അജി അവതരിപ്പിച്ച ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹി ച്ചു. 88.83 കോടി രൂപ വരവും 88.27 കോടി രൂപ ചെലവും 56 ലക്ഷം രൂപ നീക്ക്ബാക്കിയും ആണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

ബജറ്റിലെ മറ്റ് പദ്ധതികൾ :

. എരുമേലി പഞ്ചായത്ത് പുതിയ ഓഫിസിനായി സ്ഥലം വാങ്ങുന്നതിന്- 3 കോടി.

. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡ് നവീകരണം, ഷോപ്പിങ് കോംപ്ലക്സ് നിർമാണം- 3 കോടി.

. മുഴുവൻ ഭൂരഹിത ഭവനരഹിതർക്കും കിടപ്പാടം ലഭ്യമാക്കുന്നതിന്- 24 കോടി.

. ഭിന്നശേഷി സ്വയം തൊഴിൽ പദ്ധതിക്ക് – 25 ലക്ഷം രൂപ.

. പട്ടികജാതി, പട്ടികവർഗ ക്ഷേമം, വിദ്യാർഥികൾക്ക് ധന സഹായം : 6 ലക്ഷം രൂപ

വയോജനങ്ങൾക്ക് ഉല്ലാസ യാത്ര പദ്ധതി – 15 ലക്ഷം രൂപ.

. ആരോഗ്യകരമായ അടുക്കള: നിർമാണത്തിന് (ഈസി കിച്ചൻ നിർമാണം)-17.25 ലക്ഷം രൂപ,

. മുട്ടപ്പള്ളി സബ് സെന്റർ -2 ലക്ഷം രൂപ.

. ആരോഗ്യ മേഖലയ്ക്ക് -95 ലക്ഷം രൂപ

. ഡയാലിസിസ് ബാധിതർക്ക് ഡയാലിസിസ് കിറ്റും ഉപകരണ ങ്ങളും നൽകുന്നതിന്- 10 ലക്ഷം,

. പാലിയേറ്റീവ് കെയർ -25 ലക്ഷം

. യുവജനക്ഷേമം സ്പോർസ് -11.50 ലക്ഷം

. തെരുവുനായ നിയന്ത്രണ പദ്ധതി -2.40 ലക്ഷം.

. കുടിവെള്ള പദ്ധതി -60 ലക്ഷം

. കുടിവെള്ള വിതരണം -10 ലക്ഷം

•⁠ ⁠ശുചിത്വമേഖലയ്ക്ക് -5 കോടി രൂപ

മുക്കൂട്ടുതറ ഷോപ്പിങ് കോംപ്ലക്സ് നിർമാണം -2 കോടി.

. പമ്പ- അഴുത നിമജ്ജന കടവ് പുനരുദ്ധാരണം – 5 ലക്ഷം.

. ടൂറിസം- മൂക്കൻപെട്ടി -അരുവിക്കര വെള്ളച്ചാട്ടം – 15 ലക്ഷം

. ഇക്കോ ടൂറിസം പദ്ധതി -25 ലക്ഷം

ഗ്രാമവണ്ടി വാങ്ങൽ പദ്ധതി-40 ലക്ഷം.

. കവുങ്ങുംകുഴി ക്രിമറ്റോറിയം പ്രവർത്തന സജ്ജമാക്കുന്നതിന് 5 ലക്ഷം

. നേർച്ചപ്പാറ റോഡിൽ ഓടയ്ക്ക് സ്ലാബ് നിർമാണം -1 ലക്ഷം.

. തൊഴിലുറപ്പ് പദ്ധതി വഴി ഈ സാമ്പത്തിക വർഷം 5.48 കോടി രൂപയുടെ പ്രവൃത്തികൾക്ക് ലേബർ ബജറ്റിൽ കുടി ലക്ഷ്യമിടുന്നു.

error: Content is protected !!