KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഴൂരിൽ ഏഡിഏ ഓഫീസ് ഉദ്‌ഘാടനം ചെയ്തു

വാഴൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഘടക സ്ഥാപനമായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് കങ്ങഴ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കർഷക പുനർജ്ജീവന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയത്.
ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ. മണിയുടെ അധ്യക്ഷതയിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ . ജയരാജ് ഉദ്‌ഘാടനം ചെയ്തു.കങ്ങഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംലാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ് പിള്ള, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, വത്സലകുമാരി കുഞ്ഞമ്മ, ഫൈസൽ കാരമല, കെ.എസ് .സെബാസ്റ്റ്യൻ, സി.വി. തോമസുകുട്ടി,
ജോബി ഫിലിപ്പ്, ഏ.ഡി.എ സിനി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

error: Content is protected !!