ജി ബിൻ വിതരണം നടത്തി
കാഞ്ഞിരപ്പള്ളി / കുന്നുംഭാഗം : ചിറക്കടവ് പഞ്ചായത്ത് 24 – 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അടുക്കള മാലിന്യങ്ങളെ വളമാക്കി മാറ്റുന്നതിനുള്ള ജി ബിൻ വിതരണം ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിൽ നടന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ചു .