റമദാൻ നോമ്പിൽ ഇനി പാപമോചനത്തിന്റെ പത്തു നാളുകൾ..

കാഞ്ഞിരപ്പള്ളി : വ്രതശുദ്ധിയോടെ മുസ്ലിം മത വിശ്വാസികൾ റമദാൻ രണ്ടാമത്തെ പത്തിലേക്ക് കടന്നു. ഇനിയുള്ള 20 ദിനങ്ങളിൽ വിശ്വാസികൾ ഖുർആൻ പാരായണം ചെയ്തും ദാനധർമങ്ങൾ ചെയ്തും ആത്മീയതയിൽ കൂടുതൽ മുഴുകും. ചെയ്തുപോയ തെറ്റുകളെല്ലാം കഴുകിക്കളഞ്ഞ് ഹൃദയം ശുദ്ധീകരിക്കാനുള്ള അവസരമായാണ് വിശ്വാസികൾ രണ്ടാമത്തെ പത്തുദിവസങ്ങളിലെ വ്രതാനുഷ്ഠാനത്തെ കാണുന്നത്. റമദാൻ രണ്ടാമത്തെ പത്തിലേക്ക് ബുധനാഴ്ച കടന്നു. ആദ്യത്തെ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും അവസാന പത്ത് നരകമോചനത്തിന്റെയും ആണെന്നാണ് വിശ്വാസം.

റമദാൻ നോമ്പ് ദിനങ്ങളിൽ വിവിധ മഹല്ലുകളുടെ കീഴിൽ പ്രത്യേക പ്രാർഥനയും അന്നദാനവും നോമ്പു തുറകളും നടക്കന്നു. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് നൈനാർ പള്ളി വളപ്പിൽ ബുധനാഴ്ച വൈകുന്നേരം നടന്ന നോമ്പുതുറയുടെ ദൃശ്യം.

error: Content is protected !!