പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിന്റെ ജീവിതശൈലി രോഗനിയന്ത്രണത്തിന്റെ ഭാഗമായി, മെഡിക്കൽ ക്യാമ്പുകളിൽ തെരഞ്ഞെടുത്ത 96 പ്രമേഹ രോഗികൾക്ക്, വീട്ടിലിരുന്ന് ഷുഗർ നില പരിശോധിക്കാൻ ഗ്ലുക്കോ മീറ്റർ സൗജന്യമായി വിതരണം ചെയ്തു.
സർക്കാർ ആശുപത്രി ഹാളിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ഷീ ലമ്മ ഡൊമിനിക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി വി അനിൽകുമാർ, ,സുലോചന സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ ജോമി തോമസ്, ലിസി ജിജി, ഷീബ ദിബയിൽ, ബെന്നി ചേറ്റുകുഴി, ജാൻസി തൊട്ടിപ്പാട്ട്, സിനിമോൾ, പ്രസന്ന ഷിബു, ദിലീഷ് ദിവാകരൻ,,സൂസമ്മ മാത്യു,മെഡിക്കൽ ഓഫീസർ ഡോക്ടർ സീന, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌ ജോർജ് എന്നിവർ പങ്കെടുത്തു .

error: Content is protected !!