പി കെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു
കാഞ്ഞിരപ്പള്ളി : സിപിഐ എംന്റെ ആദ്യകാല നേതാക്കളിലൊരായ പി കെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) അനുസ്മരണം നടന്നു. സ്മൃതി മണ്ഡപത്തിന്റെ സമീപത്തു ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജ് കുട്ടി, ഏരിയാ കമ്മിറ്റിയംഗം ടി എസ് കൃഷ്ണകുമാർ , എരുമേലി ലോക്കൽ സെക്രട്ടറി വി ഐ അജി, ടി വി ഹർഷകുമാർ , വി ഡി പ്രസന്നകുമാർ , പി കെ തുളസി എന്നിവർ സംസാരിച്ചു.