പൊൻകുന്നത്ത് എൽ.ഡി.എഫിന്റെ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ധർണയും

പൊൻകുന്നം: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ചു എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി പൊൻകുന്നം ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം വാഴൂർ ഏരിയകമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നും നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ച് ആരംഭിച്ചു.തുടർന്ന് നടന്ന ധർണ സി.പി.ഐ. ജില്ലാ സെക്രട്ടറി വി.ബി.ബിനു ഉദ്ഘാടനം ചെയ്തു.

എൽ.ഡി.എഫ് കൺവീനർ എ.എം. മാത്യു ആനിത്തോട്ടം അധ്യക്ഷത വഹിച്ചു.സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ:ഗിരീഷ്.എസ്.നായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, സി.പി.ഐ സംസ്ഥാന കൗൺസിലംഗം ഒ.പി.എ.സലാം, എൽ.ഡി.എഫ് നേതാക്കളായ ഷമീം അഹമ്മദ്, ബി.സുരേഷ് കുമാർ, അഡ്വ: എം.എ.ഷാജി, രാജൻ ചെറുകാപ്പള്ളി, ജെസി ഷാജൻ, ടി.എൻ.ഗിരീഷ് കുമാർ, ഷാജി പാമ്പൂരി, അഫ്‌സൽ മടത്തിൽ, പി.എസ്.ഹരിലാൽ, ജോർജ്കുട്ടി, ജോസ് മടുക്കക്കുഴി, ജിക്ക് തോമസ്, ജോസ്‌കുട്ടി വെട്ടിക്കാട്ട്, എ.എച്ച്.റസാഖ്, കെ.സേതുനാഥ്, അഡ്വ.സി.ആർ.ശ്രീകുമാർ, കെ.കെ.സന്തോഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!