സമ്പൂർണ്ണ ഭരണഘടനാ സാക്ഷരതാ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി
പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഒരു വർഷം കൊണ്ട് പൂർത്തികരിച്ച സംപൂർണ്ണ ഭരണഘടനാ സാക്ഷരതയജ്ഞത്തിന്റ റിപ്പോർട്ട് സംസ്ഥന സർക്കാരിന് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. B.രാജേഷിന് ഗവ.ചീഫ് .വിപ്പ്.ഡോ.എൻ. ജയരാജിന്റെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.ആർ.ശ്രീകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവർ ചേർന്ന് കൈമാറി. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ റിപ്പോർട്ടിനെ ആസ്പദമാക്കി സംസ്ഥാനമാകെ ഭരണഘടന സാക്ഷരതാ യജ്ഞം നടപ്പിലാക്കുമെന്ന് മന്ത്രിഎം ബി രാജേഷ് പറഞ്ഞു.
2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഘട്ടങ്ങളായിട്ടാണ് എട്ട് ലക്ഷം രൂപയുടെ പദ്ധതി പൂർത്തി കരിച്ചത്. ആദ്യ ഘട്ടത്തിൽ സെനറ്ററുമാർക്കും മെമ്പറുമാർക്കും കൊട്ടാരക്കര കിലയിൽ റസിഡൻഷ്യൽ പരിശീലനം നൽകി. സെനറ്റർമാരുടെ നേതൃത്വത്തിൽ വാർഡുതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കുടുബശ്രി പ്രവർത്തകർ . അം ഗൻവാടി ടീച്ചർമാർ , വ്യാപാര സംഘടനകൾ, യുവജന, സാമുദായിക, രാഷ്ട്രിയ, സാംസ്കാരിക സംഘടനകൾ എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തികരിച്ചത്. അഡി. അഡ്വ ജനറൽ കെ.പി ജയചന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള നിയമസഭയുടെ സഹകരണത്തോടെ മാതൃക നിയമസഭ കുന്നു ഭാഗം സെൻറ് ജോസഫ് സ്കുളിൽ സംഘടിപ്പിച്ചു. പൊതു ജനങ്ങൾക്കും . വിദ്യാർഥികൾക്കുമായി മെഗാ ക്വിസ് പ്രോഗ്രാം നടത്തി. മുഴുവൻ വീടുകളിലും ഭരണഘടനാ കൈപുസ്തവും. ആമുഖ കലണ്ടറും വിതരണം ചെയ്തു. അംഗനവാടി ടിച്ചറുമാരുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കില തയ്യാറാക്കിയ പ്രത്യേക ചോദ്യവലിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ മുപ്പതിനായിരം ആളുകളെ പങ്കെടുപ്പിച്ച് മെഗാ പരീക്ഷ നടത്തി വിജയികൾക്ക് സമ്മാനം നൽകി. കിലയുടെ നേതൃത്വത്തിൽ വാർഡു തല സൂക്ഷമ പരിശോധന നടത്തി അംഗികാരം നൽകിയ തിന്റെ അടിസ്ഥാനത്തിൽ 2025ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ റിട്ട. ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക്ക് ചിറക്കടവ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു.