ലഹരിക്കെതിരെ വിസ്മയിപ്പിക്കുന്ന മുന്നേറ്റവുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ.
കാഞ്ഞിരപ്പള്ളി : ലഹരിക്കെതിരെ സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും അതുവഴി ഉണ്ടാകുന്ന ആക്രമണങ്ങളും ചെറുക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനികൾ നടത്തിയ വനിത ഇരുചക്ര വാഹന റാലി ശ്രദ്ധേയമായി.
നൂറു കണക്കിന് കോളേജ് വിദ്യാർത്ഥിനികളും അദ്ധ്യാപികമാരും അണിനിരന്ന ബൈക്ക് റാലി കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജിയോ പെട്രോൾ പമ്പിൽ നിന്നാരംഭിച്ച് അമൽ ജ്യോതി കോളേജിൽ സമാപിച്ചു. റാലി ഫ്ലാഗ് ഓഫ് ചെയ്തത് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജി ശ്യാംകുമാർ ആണ്, കാഞ്ഞിരപ്പള്ളി രൂപതാ വികാർ ജനറൽ . ഫാ. ബോബി അലക്സ് മണ്ണൻപ്ലാക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് ഡയറക്ടർ റവ ഡോ റോയി അബ്രഹാം പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോക്ടർ ലില്ലി കുട്ടി ജേക്കബ് , റവ ഡോ റൂബൻ തോട്ടുപുറം, ഫാ സിജൂ പുല്ലംപ്ലായിൽ, ഫാ ജോമി കുമ്പുക്കാട്ട് , മെക്കാനികൽ എൻഞ്ചിനിയറിങ്ങ് മേധാവി റോഷൻ കുരുവിള, മറ്റ് കോളേജ് അധികാരി കളും സന്നിഹിതരായിരുന്നു. ഇതിനോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ് മോബ് മയക്കു മരുന്നിനെതിരെ വിദ്യാർഥിനികളുടെ വേറിട്ട പ്രധിക്ഷേധ കാഴ്ചയായി മാറി.
റാലി വരുന്ന വഴിയിൽ 26 മേരി ക്വീൻസ് ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ റാലി വരുന്ന വഴിയിൽ ഊഷ്മളമായ സ്വീകരണം നൽകി.
കോളേജ് അങ്കണത്തിൽ പ്രവേശിച്ച വനിതാ റൈഡേഴ്സിനെ ക്യാമ്പസ് മുഴുവനും ചേർന്ന് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. തുടർന്നു നടന്ന സമാപന ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ഏവരും ഏറ്റു ചൊല്ലുകയും വിവിധ തലങ്ങളിൽ മികവാർന്ന വിജയം കരസ്ഥമാക്കിയ വനികളെ ആദരിക്കുകയും ചെയ്യ്തു.
തുടർന്ന് വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും കലാപരിപടികളും ഈ പ്രോഗ്രാമിന്റെ മിഴിവേറുന്ന വർണ്ണ നിമിഷങ്ങൾ സമ്മാനിച്ചു. അമൽ ജ്യോതി കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്‍റിയും, വിമൺസ് സെല്ലിന്റെയും, സ്റ്റുഡന്റ്സ് കൗൺസിലിന്റെയും സഹായത്തോടെയാണ് ഈ റാലി സങ്കെടുപ്പിച്ചത്. മെബി മാത്യൂ, തോമസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്തം നൽകി.