കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നവീകരിച്ച ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗം ഉദ്‌ഘാടനം ചെയ്തു.

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ നവീകരിച്ച ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗം ചലച്ചിത്രതാരം ഡിസ ആഗ്‌ന ഉദ്‌ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 08 മണി മുതൽ നിലവിൽ ഉള്ള മാക്സിലോഫേഷ്യൽ സർജൻ, പ്രോസ്റ്റോഡോണ്ടിസ്റ്റ് ഡോക്ടർമാരുടെ സേവനം കൂടാതെ എൻഡോഡോണ്ടിസ്റ്റ്, പെഡോഡോണ്ടിസ്റ്റ്, ഓർത്തോഡോണ്ടിസ്റ്റ് തുടങ്ങി 6 സ്പെഷ്യലിസ്റ്റ് വിഭാഗം ഡോക്ടർമാരുടെ സേവനവും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ലഭ്യമാവുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു.

പല്ല് കമ്പിയിടാതെ നേരേയാക്കാനുള്ള ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ്, കുട്ടികൾക്കായി പ്രത്യേക വിഭാഗം എന്നിവയും ലഭ്യമാകും. ആശുപത്രിയിൽ നടന്ന ചടങ്ങിൽ 04 ചെയറുകളുമായി നവീകരിച്ച ഡെന്റൽ & മാക്സിലോഫേഷ്യൽ വിഭാഗം, കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ ആശീർവദിച്ചു. വകുപ്പ് മേധാവി ഡോ. ഡാനൽ സെബാസ്റ്റ്യൻ നവീന സൗകര്യങ്ങൾ പരിചയപ്പെടുത്തി. ആശുപത്രി ഫിനാൻസ് അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാൽ സി.എം.ഐ, ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, ഫാ. സിറിൽ തളിയൻ സി.എം.ഐ, ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

error: Content is protected !!