“ക്ലീന്‍ കേരള – ക്ലീന്‍ കാഞ്ഞിരപ്പളളി “പദ്ധതിയ്ക്ക് തുടക്കമായി

കാഞ്ഞിരപ്പളളി : കേരള സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളും മാലിന്യ മുക്തമായി പ്രഖ്യാപ്പിക്കുന്ന 2025 മാര്‍ച്ച് 31 മുന്‍മ്പായി ڇക്ലീന്‍ കാഞ്ഞിരപ്പളളി പദ്ധതിയിലുടെ ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും മാലിന്യം നീക്കം ചെയ്യുകയും പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയാതിരിക്കുന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 1 വര്‍ഷമായി നടന്നു വരികയാണ്. അതിനോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ടൗണിൽ നടന്ന മെഗാ ക്ലീനിങ് പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഉദ്‌ഘാടനം ചെയ്തു . വരുന്ന 11 ദിവസം കൊണ്ട് കാഞ്ഞിരപ്പളളിയിലെ പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.

ടൗണുകളിലെ കടകളില്‍ പ്രത്യേകം സ്വാകാഡ് ഇറങ്ങി മാലിന്യം റോഡിലും , തോട്ടിലും ഇടുന്നവര്‍ക്ക് ഫൈന്‍ ഉള്‍പ്പടെ ശിക്ഷാനടപടികള്‍ സ്വീകരിച്ചു വരുകയാണ്. ജൈവ മാലിന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ തന്നെ ഉറവിടെ മാലിന്യ സംസ്കരണം നടത്തിയും , പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനാവഴി ശേഖരിച്ച് ബ്ലോക്ക് പഞ്ചായത്തിലെത്തിച്ച് തരംതിരിച്ച് ഷ്രെഡിംഗ് യൂണിറ്റിലൂടെ ഗ്രാന്യൂള്‍സ് ആക്കി ടാറിംഗിനും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു. വരുന്ന 11 ദിവസം കൊണ്ട് കാഞ്ഞിരപ്പളളിയിലെ പൊതു ഇടങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ടൗണ്‍ മെഗാ ക്ലീനിംഗ് ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ തങ്കപ്പന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍പേഴ്സണ്‍ ഷക്കില നസീര്‍, പഞ്ചായത്ത് സ്ഥിരം സമതി ചെയര്‍മാന്‍മാരായ റിജോ വാളാന്തറ , ബിജു ചക്കാല, സുമി ഇസ്മായില്‍ , മഞ്ചു മാത്യൂ മെമ്പര്‍മാരായ ശ്യാമ ഗംഗാധരന്‍ , വി.പി രാജന്‍, റാണി ടോമി , നിസ്സ സലിം ,അമ്പിളി ഉളളിക്യഷ്ണന്‍, ബ്ലസ്സി ബിനോയി , വി.പി.ഇസ്മയില്‍, അജി കാലായില്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ദീപ്തി ഷാജി തുടങ്ങിവര്‍ പ്രസംഗിച്ചു. കൂടാതെ അംഗന്‍വാടി പ്രവര്‍ത്തകര്‍ , ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍, ,കുടുംബശ്രീ പ്രവര്‍ത്തകര്‍ , തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ ,പ്രേരക്മാര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ പഞ്ചായത്ത് അംഗങ്ങളുടെ നേത്യത്വത്തില്‍ കാഞ്ഞിരപ്പളളി കുരിശുകവല മുതല്‍ റാണി ആശുപത്രി ജംഗ്ഷന്‍ വരെയുളള ടൗണ്‍ പ്രദേശം ക്ലീനിംഗ് നടത്തി. വരുന്ന 11 ദിവസം കൊണ്ട് ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളും മാലിന്യമുക്തമാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

error: Content is protected !!