അമൽ ജ്യോതിയിൽ നാഷണൽ കോൺഫറൻസ് നാകോർ -25 ന് തുടക്കമായി

കാഞ്ഞിരപ്പള്ളി : “സുസ്ഥിര വികസനവും ഹരിതഭാവിക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സാധ്യതകളും” എന്ന വിഷയത്തെ ആസ്പദമാക്കി, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗം, എസിഎം കോട്ടയം പ്രൊഫഷണൽ ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ചാമത് നാഷണൽ കോൺഫറൻസ് നാകോർ -25 ന് (നാഷണൽ കോൺഫറൻസ് ഓൺ എമർജിങ് റിസർച് ഏരിയാസ് -25 ) തുടക്കമായി.

അമൽജ്യോതി കോളേജ് പ്രിൻസിപ്പാൾ ഡോ. ലില്ലിക്കുട്ടി ജേക്കബ് ഉദ്‌ഘാടനം നിർവഹിച്ചു . റിസർച്ച് ഡീൻ ഡോ. സോണി സി ജോർജ്,കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിൻറിങ് വിഭാഗം മേധാവി ഡോ. ജൂബി മാത്യു, കൺവീനർ ഡോ. .ജയകൃഷ്ണ വി, കോൺഫറൻസ് കോ-ചെയർ ഡോ. സിൻസിയ പി ഓ എന്നിവർ പ്രസംഗിച്ചു .

“സുസ്ഥിര ഭാവിക്കായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ” എന്ന വിഷയത്തിൽ സ്റ്റാർ ഫിഷ് സോഫ്റ്റ്‌വെയർ അമേരിക്കയുടെ ചീഫ് ടെക്നോളജി ഓഫീസറും സഹ-സ്ഥാപകനുമായ സുരേഷ് ബാബു പ്രധാന പ്രഭാഷണം നടത്തി. എഞ്ചിനീറിങ്ങിന്റെ വിവിധ വിഷയങ്ങൾ ആധാരമാക്കി നടത്തുന്ന ഈ ദ്വിദിന കോൺഫറൻസിൽ സൈബർ സെക്യൂരിറ്റി, സസ്റൈനബിൾ ഡെവലപ്മെന്റ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന ക്ലാസ്സുകൾ,വർക്ഷോപ്പുകൾ എന്നിവക്ക് പുറമെ നൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

error: Content is protected !!