ഒഴക്കനാട്, കാരിത്തോട് റോഡുകൾ നന്നാക്കണം : പ്രതിഷേധവുമായി ബിജെപി.
എരുമേലി : ഏറെ നാളായി തകർന്ന ഒഴക്കനാട്, കാരിത്തോട് റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.അതേസമയം റോഡുകളുടെ പുനർ നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കുമെന്ന് വാർഡ് അംഗം പി അനിത പറഞ്ഞു . ടെണ്ടർ നടപടികളിലായ ചേനപ്പാടി – എരുമേലി സമാന്തര പാതയിലാണ് ഒഴക്കനാട്, കാരിത്തോട് റോഡുകൾ. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കേണ്ടി വന്നത് മൂലമാണ് സമാന്തര പാതയുടെ പണികൾ വൈകുന്നതെന്ന് മെമ്പർ അറിയിച്ചു.
പ്രതിഷേധ സമരം കെ ആർ സോജി ഉദ്ഘാടനം ചെയ്തു. അനിയൻ എരുമേലി, ജോർജ് ബേബി, സുബിച്ചൻ കല്ലമ്മാക്കൽ, കെ പി മോഹനൻ, സി ആർ അനിൽകുമാർ, മധു കടുപ്പിൽ, കെ പി മണി, പ്രകാശ്, വിജയരാഘവൻ, ദാസ് , മാത്യു, ഷിബു തോമസ്, രാജു, മാത്യു, സജി അത്തിമൂട്ടിൽ, പ്രസന്നകുമാർ, മിനി തോപ്പിൽ, സുമേഷ്, സന്തോഷ്. പ്രകാശ് ഈട്ടിക്കൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.