ലോഡുമായി പോയ ടിപ്പർ ലോറി ട്രാൻസ്ഫോർമർ ഇടിച്ചു തകർത്തു .
പാറത്തോട് : വിഷുദിനത്തിൽ തിങ്കളാഴ്ച രാവിലെ പാലപ്ര ഭഗവതി ക്ഷേത്രത്തിനു സമീപം ലോഡുമായി കയറ്റം കയറുകയായിരുന്ന ടിപ്പർ ലോറി പുറകോട്ട് ഉരുണ്ട് ട്രാൻസ്ഫോർമർ ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല.
ട്രാൻസ്ഫോർമർ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി പൂർണമായും മുടങ്ങി. വിഷുദിനത്തിൽ രാവിലെ വൈദ്യുതി പൂർണമായും മുടങ്ങിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി. അടിയന്തരമായി വൈദ്യുതി പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.