KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മൈസൂരുവിൽ വാഹനാപകടത്തിൽ എരുമേലി സ്വദേശി യുവതി മരിച്ചു.

എരുമേലി : മൈസൂരുവിൽ ബൈക്ക് തെന്നി മറിഞ്ഞ് ഡിവൈഡറിലിടിച്ചു  എരുമേലി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എരുമലി മുക്കൂട്ടുതറ പാണപിലാവ് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. സംസ്കാരം തിങ്കൾ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍  ജിയോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്ന കാർത്തിക അവധിക്ക് നാട്ടിലേക്ക് സുഹൃത്തിന്റെ ബൈക്കിൽ വരുമ്പോൾ ആണ് അപകടം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൈസൂരുനഞ്ചന്‍ഗുഡ് ദേശീയപാതയിലാണ് അപകടം നടന്നത് . ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നുവെന്ന് ബന്ധുക്കളെ പോലിസ് അറിയിച്ചു. റോഡ് പണി നടക്കുന്നതിനാല്‍ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. കാർത്തിക അപകട സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ജി. ഗിരിശങ്കർ തരകൻ (26) ഗുരുതര പരിക്കുകളോടെ മൈസൂരു ജെഎസ്‌എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാർത്തികയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ വീട്ടിൽ എത്തിക്കും.

error: Content is protected !!