കാഞ്ഞിരപ്പള്ളിയിൽ വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പള്ളി മൈക്ക സ്കൂളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ 40 ആൺകുട്ടികളും ഏതാനും പെൺകുട്ടികളും പങ്കെടുക്കുന്നുണ്ട്. പരിശീലന ക്യാമ്പ് മുൻ ഇന്ത്യൻ വോളിബോൾ താരം പി.എസ്.അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു.റിയാസ് കാൾടെക്സ് അധ്യക്ഷത വഹിച്ചു. അൻസാരി ഇടക്കുന്നം, പി.എസ്. അൻസാരി, അഡ്വ.റഫീഖ് ഇസ്മയിൽ, ഷംസ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.