KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മേഖലയിൽ എൽ.ഡി.എഫിലും , യു.ഡി.എഫിലും സീറ്റ് ധാരണയായില്ല

കാഞ്ഞിരപ്പള്ളി :  കാഞ്ഞിരപ്പള്ളി മേഖലയിൽ എൽ.ഡി.എഫിലും , യു.ഡി.എഫിലും സീറ്റ് ധാരണയിൽ എത്താൻ ആയില്ല. എൽ.ഡി.എഫിൽ സി.പി.ഐ. യും,  യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കൂടുതൽ സീറ്റുകൾക്കായി ആവശ്യം ഉന്നയിച്ചതോടെയാണ് പൂർണ്ണ ധാരണയിലെത്താൻ മുന്നണികൾക്ക്  ആകാത്തത്. ദിവസങ്ങളായി നീണ്ട ചർച്ചകൾ ഒടുവിൽ ഇന്ന് മുന്നണി സ്ഥാനാർത്ഥികളുടെ ലിസ്റ്റുകൾ പ്രഖ്യാപിച്ചേക്കും. ചില പഞ്ചാ
യത്തുകളിൽ ഇനിയും സീറ്റ് വിഭജനം പൂർത്തിയാക്കാനാകാതെ മുന്നണികൾ. ഏതാനും വാർഡുകളിലെ തർക്കങ്ങളും അവകാശ വാദങ്ങളുമാണു വിഭജനം പൂർ ത്തിയാക്കാൻ കഴിയാത്തതിന്റെ കാരണം.
എലിക്കുളം പഞ്ചായത്തിൽ യു. ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ എൽ. ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയാകാനുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ എൽ.ഡി.എഫി  സീറ്റ് വിഭജനത്തിൽ ധാരണ
യായെന്നു സി.പി.എമ്മും ,  കേരള കോൺഗ്രസും (എം) പറയുമ്പോൾ വിഭജനം പൂർത്തിയായില്ലെന്നു സി.പി.ഐ പറയുന്നു.

കാഞ്ഞിരപ്പള്ളി പഞ്ചായ ത്തിൽ യു.ഡി.എഫിലെ സീറ്റ് വിഭജനം ഇന്നലെയാണു പൂർത്തിയായത്. 24 വാർഡുകളുള്ള പഞ്ചായത്തിൽ കോൺഗ്രസ് – 18, മുസ്‌ലിം: ലീഗ്-3, കേരള കോൺഗ്രസ് -3 എന്നിങ്ങനെ സീറ്റ് വിഭജിച്ചു.എന്നാൽ ഒരു സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകണമെന്ന് ഇപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പാറത്തോട് പഞ്ചായത്തിൽ ഇന്നലെ എൽ.ഡി.എഫിൽ സീറ്റ് ധാരണയായി. 21 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.എം – 9, കേരള കോൺഗ്രസ് (എം)- 9, സി. പി.ഐ-3 എന്നിങ്ങനെയാണ് സീറ്റുകൾ വിഭജിച്ചതെന്ന് എൽ.ഡി .എഫ് മണ്ഡലം ചെയർമാൻ കെ. ജെ.തോമസ് കട്ടയ്ക്കൽ അറിയിച്ചു.
പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിൽ യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായിരുന്നു. ഏതാനും വാർഡുകളിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് നടത്താനുള്ളത്.

error: Content is protected !!